ഗാലക്‌സി നോട്ട് 7 ന് പകരം ഗാലക്‌സി എസ് 7, ഗാലക്‌സി എസ് 7 എഡ്ജ് തെരഞ്ഞെടുക്കാന്‍ അവസരം നല്‍കി സാംസങ്ങിന്റെ പ്രതിവിധി

samsung-with-logo

സാംസങ്ങ്

ആഗോള തലത്തില്‍ ഗാലക്‌സി നോട്ട് 7-നെ സാംസങ്ങ് തിരിച്ചു വിളിച്ചതിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് ഗാലക്‌സി എസ് 7, ഗാലക്‌സി എസ് 7 എഡ്ജ് സ്മാര്‍ട്ട് ഫോണുകളെ പകരം തെരഞ്ഞെടുക്കാന്‍ അവസരം. ബാറ്ററി തീപിടിച്ച് പൊട്ടിത്തെറിക്കുന്ന നിരവധി കേസുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 2-നായിരുന്നു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങ്, ഗാലക്‌സി നോട്ട് 7-നെ തിരിച്ചുവിളിക്കാന്‍ നടപടികള്‍ ആംരഭിച്ചത്.

സാസംങ്ങിന്റെ മുന്‍നിര മോഡലുകളായ ഗാലക്‌സി എസ് 7, എസ് 7 എഡ്ജ് എന്നിവയില്‍ ഒന്നിനെ ഉപഭോക്താക്കള്‍ക്ക് ഇനി ഗാലക്‌സി നോട്ട് 7-നുമായി കൈമാറ്റം ചെയാം. വലിയ സ്‌ക്രീനും ഹൈ റെസല്യൂഷന്‍ ക്യാമറയുമായി രണ്ടാഴ്ച മുമ്പായിരുന്നു ഗാലക്‌സി നോട്ട് 7-നെ സാംസങ്ങ് പ്രീമിയം മോഡല്‍ ശ്രേണിയില്‍ പുറത്തിറക്കിയിരുന്നത്. പരാതിയെ തുടര്‍ന്ന് 10 വിപണികളില്‍ നിന്നും ഗാലക്‌സി നോട്ട് 7 നെ സാംസങ്ങ് പിന്‍വലിച്ചിരുന്നു. അടുത്ത ആഴ്ചയോടെ പുതിയ ഫോണുകളെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന കൈമാറ്റ നടപടികള്‍ക്ക് സാംസങ്ങാണ് നേതൃത്വം നല്‍കുക എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ, ഉപയോക്താക്കള്‍ക്ക് 25 ഡോളര്‍ വിലമതിക്കുന്ന ഗിഫ്റ്റ് കാര്‍ഡുകളും സമ്മാനിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2.5 മില്ല്യന്‍ ഗാലക്‌സി നോട്ട് 7 കളെ സാംസങ്ങ് വിപണിയില്‍ വിറ്റിരുന്നു.

ഗാലക്സി s7, ഗാലക്സി s7 എഡ്ജ്

ഗാലക്സി s7, ഗാലക്സി s7 എഡ്ജ്

ചാര്‍ജ് ചെയ്യുന്നതിനിടെ ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സാംസങ്ങിന്റെ ഓഹരികളില്‍ ഈ ആഴ്ച ആരംഭത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. വിപണിയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തിയതാണ് കമ്പനിക്ക് തിരിച്ചടിയായത്. ഗാലക്‌സി നോട്ട് 7-ന് ചാര്‍ജ് ചെയ്യുന്നതിനിടെ ഉരുകിയൊലിച്ചതിന്റെയും ബാറ്ററി പൊട്ടിത്തെറിച്ചതിന്റേയും ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതോടെ സാംസങ്ങിന്റെ വില്‍പ്പനയിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു.

അടുത്തയാഴ്ച ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ മോഡല്‍ അവതരിപ്പിക്കാനിരിക്കേ നേരിട്ട തിരിച്ചടി വിപണിയില്‍ സാംസങ്ങിനെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.ആകെ വിറ്റഴിച്ച ഫോണുകളില്‍ തകരാര്‍ കാണിച്ച ബാറ്ററി ഘടിപ്പിച്ചവ 0.1 ശതമാനം മാത്രമേ വരൂ. അതുകൊണ്ടുതന്നെ ഈ പ്രശ്‌നം പരിഹരിക്കുന്നത് എളുപ്പമാണെന്നും കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

DONT MISS
Top