മേല്‍വിലാസം എഴുതാത്ത കത്ത് ലക്ഷ്യസ്ഥാനത്തെത്തിച്ച് ലോകത്തെ മികച്ച പോസ്റ്റല്‍ സര്‍വ്വീസ്

postal address

കത്തിന്റെ പുറംകവര്‍

റെയിക്യാവിക്:  കത്തില്‍ വിലാസമെഴുതുമ്പോള്‍ അക്ഷരമൊന്നു തെറ്റിയാല്‍ ഉണ്ടാകുന്ന പുകില്‍ നമുക്ക് തന്നെ ഊഹിക്കാന്‍ പറ്റില്ല. എന്നാല്‍ വിലാസം പോലുമില്ലാത്ത ഒരു കത്ത് ലക്ഷ്യസ്ഥാനത്തെത്തി. വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവം സത്യമാണ്.

പടിഞ്ഞാറന്‍ ഐസ്‌ലന്റിലാണ്‌ കൗതുകം ജനിപ്പിക്കുന്ന ഈ സംഭവം നടന്നത്. റബേക്ക കാതറിന്‍ ഓസ്റ്റന്‍ഫെല്‍ഡിനാണ് കത്ത് സ്വീകരിക്കാനുള്ള ഭാഗ്യം ഉണ്ടായത്.

പേരെഴുതേണ്ട സ്ഥാനത്ത് പേരിന് പകരം മനോഹരമായി വരച്ച പ്രദേശത്തിന്റെ മാപ്പ് ആണ് ഉള്ളത്. ലക്ഷ്യസ്ഥാനം ചുവന്ന കുത്ത് കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. മാപ്പിന് അരികിലായി പ്രദേശത്തെക്കുറിച്ചുള്ള ലഘു വിവരണവും നല്‍കിയിട്ടുണ്ട്.

കവറിന്റെ ഫോട്ടോ റെഡ്ഡിറ്റ് ഉപയോക്താവ് പോസ്റ്റ് ചെയ്തതോടെയാണ് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം പുറം ലോകമറിഞ്ഞത്. കവറിന്റെ ഫോട്ടോ ഇതിനോടകം ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു.

DONT MISS
Top