കന്നഡയില്‍ ഗ്ലാമറസായി ദീപ്തി സതി; ജാഗ്വാര്‍ ട്രെയിലര്‍

trailer

ചിത്രത്തില്‍ നിന്ന്

ലാല്‍ ജോസ് സംവിധാനം ചെയ്ത നീനയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടി ദീപ്തി സതി നായികയാകുന്ന കന്നഡ ചിത്രം ജാഗ്വാറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ നിഖിലാണ് ചിത്രത്തില്‍ ദീപ്തിയുടെ നായകനാകുന്നത്. ഗ്ലാമറസ് വേഷത്തിലെത്തുന്ന ദീപ്തിയുടെ ആദ്യ കന്നഡ ചിത്രം കൂടിയാണിത്.

മഹാദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ തിരക്കഥാകൃത്തും സംവിധായകന്‍ എസ് എസ് രാജമൗലിയുടെ പിതാവുമായ വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന് പിന്നില്‍. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ജഗപതി ബാബു, ബ്രഹ്മാനന്ദം,രമ്യ കൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം തമന്നയുടെ ഒരു ഐറ്റം സോങ്ങുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

DONT MISS
Top