സാനിയക്ക് വിജയത്തുടക്കം; പെയ്‌സ്, ബൊപ്പണ്ണ തോറ്റു

US-OPEN

ന്യുയോര്‍ക്ക്: യുഎസ് ഓപ്പണില്‍ ഇന്ത്യക്ക് ഒരുപോലെ സന്തോഷത്തിന്റെയും നിരാശയുടെയും ദിനം. പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ ലിയാന്‍ഡര്‍ പേയ്‌സും രോഹന്‍ ബൊപ്പണ്ണയും തോറ്റ് പുറത്തായി. അതേ സമയം വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

സ്റ്റീഫന്‍ റോബേര്‍ട്ട്- ഡുഡി സേല സഖ്യത്തോടാണ് പേയ്‌സ്-ആന്ദ്രെ ബെഗ്മന്‍ തോറ്റത്. ആദ്യ സെറ്റ് 6-2 ന് നേടിയ പേയ്‌സ് സഖ്യം അടുത്ത രണ്ടു സെറ്റുകളില്‍ തോല്‍വി വഴങ്ങുകയായിരുന്നു.

നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്കായിരുന്നു ബൊപ്പണ്ണ-ഫ്രെഡ്‌റിക്ക് നീല്‍സണ്‍ സഖ്യത്തിന്റെ തോല്‍വി. 2-6, 6-7 (5-7) സ്‌കോറിനാണ് ബ്രയാന്‍ ബേക്കര്‍-മാര്‍ക്കസ് ഡാനിയല്‍ സഖ്യം ബൊപ്പണ്ണ സഖ്യത്തെ തോല്‍പ്പിച്ചത്.

നിരാശയിലും  പ്രതീക്ഷ ഉണര്‍ത്തുന്നതായിരുന്നു സാനിയയുടെ വിജയം. മിക്‌സഡ് ഡബിള്‍സില്‍ അമേരിക്കന്‍ സഖ്യത്തിനെതിരെ 6-4, 6-4 സ്‌കോറിനായിരുന്നു സാനിയ-ഡോഡിഗ് സഖ്യത്തിന്റെ വിജയം. 2014 ലെ യുഎസ് ഓപ്പണ്‍ ജേതാക്കളാണ് സാനിയ-ഡോഡിഗ് സഖ്യം

DONT MISS
Top