റിലയന്‍സ് ജിയോ തട്ടിപ്പാണെങ്കില്‍ പ്രധാനമന്ത്രി ഉത്തരവാദിയാകുമോ? 125 കോടി എന്നത് ജനതയോ വിപണിയോ?

modi

ജിയോ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രിയുടെ ചിത്രം(വലത്)

ദില്ലി: രാജ്യത്തെ ടെലികോം രംഗത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് സൂചന നല്‍കി വന്‍ ഓഫറുകളുമായി പുറത്തിറക്കിയ റിലയന്‍സ് ജിയോ അതിന്റെ ബ്രാന്‍ഡ് മുഖമായി അവതരിപ്പിച്ചതൊരു സാധാരണക്കാരനെയല്ല. 121 കോടി വരുന്ന ഇന്ത്യന്‍ ജനതയുടെ പ്രതിനിധിയായ പ്രധാനമന്ത്രിയെ തന്നെയാണ്. റിലയന്‍സ് ജിയോ സേവനങ്ങള്‍ നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയ്ക്ക് സമര്‍പ്പിക്കുന്നു എന്ന് കാട്ടിയാണ് പത്രങ്ങളില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

125 കോടി ഇന്ത്യന്‍ ജനതയുടെ ഡിജിറ്റല്‍ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്ന ഒരു വിപ്ലവമായിരിക്കും റിലയന്‍സ് ജിയോയെ സേവനങ്ങള്‍ വിശദീകരിച്ച് കൊണ്ട് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കുന്നു.

Image result for jio modi

രാജ്യത്തെ പ്രധാനമന്ത്രി ഇത്തരത്തില്‍ സ്വകാര്യ കമ്പനികളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് നിയമപരമായി ശരിയാണോ അല്ലയോ എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. വന്‍ ഓഫറുകള്‍ മുന്നോട്ട്‌വെക്കുന്ന ജിയോ പദ്ധതി തട്ടിപ്പാണെന്ന വാദവും ഉയര്‍ന്നു വരുമ്പോള്‍ ജിയോയുടെ മുഖമായി മാറിയ പ്രധാനമന്ത്രി അതിന് ഉത്തരവാദിയാകുമോ എന്ന ചോദ്യം പ്രസക്തമാണ്.

വന്‍ ഓഫറുകളാണല്ലോ ജിയോ മുന്നോട്ട് വയ്ക്കുന്നത്. അമ്പത് രൂപയ്ക്ക് ഒരു ജിബി ഡാറ്റയെന്നും അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, രാത്രിയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുകള്‍ അങ്ങനെ തുടരുകയാണ്. എന്നാല്‍ ഫ്രീ വെല്‍ക്കം ഓഫറില്‍ തന്നെ ഒരുപാട് പ്രശ്‌നമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഓഫറില്‍ ഒരു ദിവസം ഉപയോഗിക്കാവുന്ന ഡാറ്റയ്ക്ക് കണക്കുണ്ട്. ഫ്രീ വെല്‍ക്കം ഓഫറില്‍ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ എന്നാണല്ലോ പറയുന്നത്. എന്നാല്‍ അത് അത്രയ്ക്ക് അണ്‍ലിമിറ്റഡ് അല്ല. 4 ജിബിയാണ് 4 ജി സ്പീഡില്‍ ലഭിക്കുക. അത് കഴിഞ്ഞാല്‍ 128 കെബിപിഎസ് സ്പീഡ് മാത്രമേ ഉണ്ടാകൂ.

Image result for jio

50 രൂപയ്ക്ക് ഒരു ജിബി ഡാറ്റ കിട്ടും എന്നാണല്ലോ ഏറ്റവും ആകര്‍ഷകമായ ഓഫര്‍. ഇതിലും ഇത്തിരി കള്ളത്തരം കാട്ടിയിട്ടുണ്ടെന്നാണ് വിവരം. 299 രൂപയുടെ പ്ലാനില്‍ കിട്ടുക 2 ജിബി ഡാറ്റയാണ്. ഏറ്റവും വലിയ പ്ലാന്‍ ആയ 4999 രൂപയില്‍ കിട്ടുക 75 ജിബിയും. അപ്പോള്‍ ഒരു ജിബി 50 രൂപയ്ക്ക് കിട്ടുമോ എന്ന് ആലോചിച്ച് നോക്കൂ. ഇനി ഡാറ്റാ ലിമിറ്റ് കഴിഞ്ഞാല്‍ എന്താണ് അവസ്ഥ? ഒരു ജിബിയ്ക്ക് 250 രൂപയാണ് ചാര്‍ജ്ജെന്നാണ് റിലയന്‍സിന്റെ താരിഫില്‍ ഉള്ളത്. 19 രൂപമുതല്‍ 299 രൂപവരെയുള്ള ചെറിയ പ്ലാനുകള്‍ ഉണ്ടെന്നതായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാല്‍ ഇതൊന്നും ആദ്യ റീച്ചാര്‍ജ്ജ് ആയി ചെയ്യാന്‍ പറ്റില്ല. തുടങ്ങിക്കിട്ടണമെങ്കില്‍ 449 രൂപയ്‌ക്കെങ്കിലും റീച്ചാര്‍ജ്ജ് ചെയ്യണം. ഇത്തരത്തില്‍ ജിയോയിലെ കാണാചരടുകള്‍ കുരുക്ക് തന്നെയാണെന്നാണ് വിലയിരുത്തല്‍.

Image result for jio

പ്രധാനമന്ത്രിയുടെ മുഖം ഉപയോഗിച്ചതിലൂടെ തങ്ങളുടെ ഉത്പന്നത്തിനുണ്ടാകുന്ന കോട്ടങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളെ പ്രതിരോധിക്കാനാണ് റിലയന്‍സിന്റെ നീക്കമെന്നും വാദമുണ്ട്.
സ്വകാര്യ കമ്പനികള്‍ക്കു മുമ്പ് രാജ്യത്ത് 4ജി സേവനം അവതരിപ്പിക്കാന്‍ ബിഎസ്എന്‍എല്ലിനെ അനുവദിക്കാത്തതിലെ രാഷ്ട്രീയവും റിലയന്‍സ് ജിയോയ്ക്ക് ലഭിക്കുന്ന ‘അന്യായമായ’ സ്വീകാര്യതയുമെല്ലാം സ്വകാര്യ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ പാകത്തില്‍ ബിഎസ്എന്‍എല്ലിനെ ഉള്ളില്‍ നിന്നു മന:പൂര്‍വ്വം തകര്‍ക്കുകയാണെന്ന വാദവും സജീവമാണ്.

Image result for bsnl loss

വിഷയത്തില്‍ ശക്തമായ പ്രതികരണവുമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. ഇപ്പോള്‍ മോദി റിലയന്‍സിന്റെ സ്വന്തം ആളായെന്നും ഈ പണി തുടരുന്നത് തന്നെയണ് നല്ലതെന്നമാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചത്.

aravind kejriwal

റിലയന്‍സ് ജിയോയെ പരസ്യമായി പിന്തുണയ്ക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഇതിലൂടെ മോദി മുകേഷ് അംബാനിയുടെ പോക്കറ്റിലാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിലൂടെ മോദി റിലയന്‍സിന്റെ സെയില്‍സ്മാന്‍ ആയി മാറിയെന്നും കേജരീവാള്‍ കളിയാക്കുന്നു.

സര്‍ക്കാര്‍ ക്യാംപെയിനായ ഡിജിറ്റല്‍ ഇന്ത്യയിലൂടെ ഇന്ത്യന്‍ ജനത കാണുന്ന സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാനാണ് ജിയോയുടെ വരവെന്നാണ് പരസ്യത്തിലെ പ്രഖ്യാപനം. 125 കോടി വരുന്ന ജനതയാണോ അതോ 125 കോടി വരുന്ന വിപണിയാണോ നമ്മളെന്ന് സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചെന്നും ഒരു കൂട്ടര്‍.

DONT MISS
Top