യുഎസ് ഓപ്പണ്‍ ടെന്നീസ്: വമ്പന്മാര്‍ക്ക് വിജയം

നദാല്‍ മത്സരത്തിനിടെ

നദാല്‍ മത്സരത്തിനിടെ

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ പ്രമുഖ താരങ്ങള്‍ക്ക് വിജയം. ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക് ദ്യോക്കോവിച്ചും മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാലും നാലാം റൗണ്ടില്‍ പ്രവേശിച്ചു. അതേസമയം 2014 ലെ ചാമ്പ്യന്‍ മരിന്‍ സിലിക് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

എതിരാളി മിഖായേല്‍ യൂഷ്നി പരുക്ക് മൂലം പിന്മാറിയതാണ് ദ്യോക്കോവിച്ചിന്റെ നാലാം റൗണ്ട് പ്രവേശനം  എളുപ്പമാക്കിയത്. ആദ്യ സെറ്റില്‍ ദ്യോക്കോവിച്ച് 4-2 ന് മുന്നിട്ട് നില്‍ക്കുമ്പോഴായിരുന്നു റഷ്യന്‍ താരത്തിന്റെ പിന്മാറ്റം. 32 മിനുറ്റ് മാത്രമാണ് മത്സരം നീണ്ടു നിന്നത്.

മിഖായേല്‍ യൂഷ്നി കളിക്കളം വിടുന്നു

മിഖായേല്‍ യൂഷ്നി കളിക്കളം വിടുന്നു

റഷ്യയുടെ ആന്ദ്രെ കുസ്‌നെറ്റ്‌സോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണ് നദാല്‍ നാലാം റൗണ്ടില്‍ കടന്നത്. സ്‌കോര്‍ 6-1, 6-4, 6-2 . രണ്ട് തവണ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ നദാല്‍ 2013 ന് ശേഷം ഇതാദ്യമായാണ് നാലാം റൗണ്ടില്‍ പ്രവേശിക്കുന്നത്.

അമേരിക്കയുടെ ജാക്ക് സോക്കാണ് മുന്‍ ചാമ്പ്യന്‍ മരിന്‍ സിലിക്കിനെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സോക്കിന്റെ വിജയം. സ്കോര്‍ 6-4, 6-3 , 6-3.  2014 ലെ യുഎസ് ഓപ്പണ്‍ ചാമ്പ്യനാണ് മാരിന്‍ സിലിക്ക്.

വനിതാ വിഭാഗത്തില്‍ ഡൊമിനിക്ക സിബുല്‍കോവയെ കീഴടക്കി തൊണ്ണൂറ്റി ഒന്‍പതാം റാങ്കുകാരി സൂറെങ്കോ നാലാം റൗണ്ടില്‍ പ്രവേശിച്ചു.

DONT MISS
Top