ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം സെപ്തംബര്‍ പതിനൊന്നിന്

ARAFA

സൗദി: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം സെപ്തംബര്‍ പതിനൊന്നിന്. സൗദി അറേബ്യയില്‍ എവിടെയും ദുല്‍ഹജ്ജ് മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ സൗദി സുപ്രീം ജുഡിഷ്യറി കൗണ്‍സില്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കുന്നതിന് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ ഒരുക്കങ്ങള്‍ നടത്തിയിരുന്നു.

എന്നാല്‍ രാജ്യത്ത് എവിടെയും മാസപിറവി കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സെപ്റ്റംബര്‍ പതിനൊന്നായിരിക്കും അറഫ ദിനം എന്ന് സൗദി സുപ്രീംജുഡിഷ്യറി കൗണ്‍സില്‍ പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെയാണ് ദുല്‍ഹജ്ജ് ഒന്ന്. സെപ്തംബര്‍ പത്തിന് ഹജ്ജ് കര്‍മ്മണങ്ങള്‍ക്ക് തുടക്കമാകും. ഇന്ത്യയില്‍ നിന്നടക്കം ഇതിനകം തന്നെ പത്തുലക്ഷത്തോളം തീര്‍ത്ഥാടകര്‍ മക്കയില്‍ എത്തിയിട്ടുണ്ട്. സെപ്തംബര്‍ പന്ത്രണ്ടിനാണ് ഗള്‍ഫ് നാടുകളില്‍ ബലിപെരുന്നാള്‍.

സെപ്റ്റംബര്‍ പതിനഞ്ചിനാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സമാപനമാകുക. അതേസയം ബലിപെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ് ഗള്‍ഫ് നാടുകള്‍. ദുബായി അടക്കമുള്ള നഗരങ്ങളില്‍ വന്‍ ആഘോഷപരിപാടികളാണ് ഒരുങ്ങുന്നത്. ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ വിവിധ രാജ്യങ്ങള്‍ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും.

DONT MISS
Top