വില്‍പനയിലും ‘റോയല്‍’ ആയി റോയല്‍ എന്‍ഫീല്‍ഡ്

ENFIELD

ദില്ലി: ഇന്ത്യന്‍ റോഡുകളിലെ ഇരുചക്ര വാഹന രാജാക്കന്‍മാരായ റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പനയില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം വര്‍ദ്ധനവാണ് ആഗസ്റ്റ് മാസത്തിലെ വില്‍പനയില്‍ റോയല്‍ എന്‍ഫീല്‍ഡ് നേടിയിരിക്കുന്നത്.

കഴിഞ്ഞ വര്ഷം ആഗസ്റ്റില്‍ 42,360 യൂണിറ്റ് ബൈക്കുകളായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലെത്തിച്ചിരുന്നത്.എന്നാല്‍ ഈ ആഗസ്റ്റ് മാസം 55,721 ബൈക്കുകള്‍ വിറ്റഴിക്കാന്‍ സാധിച്ചുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ കയറ്റുമതിയിലും കമ്പനി നേട്ടമുണ്ടാക്കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി നേടിയിരിക്കുന്നത്. 986 യൂണിറ്റ് എന്‍ഫീല്‍ഡ് മോഡലുകളാണ് കഴിഞ്ഞ മാസം കയറ്റുമതി ചെയ്തത്

DONT MISS
Top