രണ്ടാമത്തെ കുട്ടിയും പെണ്ണായിരിക്കുമെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചു; ഗര്‍ഭിണിയ്ക്ക് നേരെ ബന്ധുവിന്റെ ആസിഡ് ആക്രമണം

Girija

ആസിഡ് ആക്രമണത്തിന് ഇരയായ ഗിരിജ

ആന്ധ്രാപ്രദേശ്: കുട്ടി പെണ്ണായിരിക്കുമെന്ന ജ്യോത്സ്യന്റെ പ്രവചനം ഗര്‍ഭിണിയെ ആസിഡ് ആക്രമണത്തിന് ഇരയാക്കി. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സംഭവം. ഗിരിജ എന്ന 27 കാരിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. ഗിരിജയുടെ ബന്ധുവായ യുവതിയാണ് ജ്യോത്സ്യന്റെ പ്രവചനത്തില്‍ ഗര്‍ഭിണിയോട് കൊടും ക്രൂരത ചെയ്തത്.

കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഗിരിജയുടെ അമ്മായിഅമ്മയോടാണ് കുട്ടി പെണ്ണായിരിക്കുമെന്ന പ്രവചനം ജ്യോത്സ്യന്‍ നടത്തിയത്. ഗിരിജ രണ്ടാമത്തെ കുട്ടിയ്ക്കാണ് ഗര്‍ഭം നല്‍കിയിരിക്കുന്നത്. ആദ്യത്തെ കുട്ടിയും പെണ്ണായിരുന്നു. ഇതിന് ഒന്നര വയസ് പ്രായമാണുള്ളത്.

രണ്ടാമത്തെ കുട്ടിയും പെണ്ണായിരിക്കുമെന്ന പ്രവചനമാണ് ഭര്‍ത്താവിന്റെ വീട്ടുകാരെ ചൊടിപ്പിച്ചത്. ജ്യോത്സ്യന്റെ പ്രവചനത്തെ തുടര്‍ന്ന് അമ്മായിഅമ്മയും നാത്തൂനും ചേര്‍ന്ന് ഗിരിജയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് കഴിഞ്ഞ മാസം 19 ന് ഗിരിജയുടെ വയറ്റില്‍ ആസിഡ് ഒഴിച്ചു. വയറ്റില്‍ 30 ശതമാനത്തോളം പൊള്ളലേറ്റ ഗിരിജ ഇപ്പോള്‍ ചികിത്സയിലാണ്. അടുത്തുള്ള വീട്ടുകാരാണ് ഗിരിജയെ ആശുപത്രിയില്‍ എത്തിച്ചത്.

കഴിഞ്ഞ മാസം 19 ന് നടന്ന സംഭവം 26 ന് മാത്രമാണ് പൊലീസ് അറിയുന്നത്. ബന്ധുവായ യുവതിക്കെതിരെ പൊലീസ് കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗിരിജയുടെ ഭര്‍ത്താവിനേയും അദ്ദേഹത്തിന്റെ അച്ഛനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏതുതരം ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇതിനായുള്ള പരിശോധനകള്‍ നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. ആസിഡ് വില്‍പ്പനയ്ക്ക് സുപ്രീം കോടതിയുടെ നിരോധനം നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യത്ത് പല സ്ഥലങ്ങളിലും ഇത് സുലഭമായി ലഭിക്കുന്ന അവസ്ഥയാണുള്ളത്.

നെല്ലൂരില്‍ പെണ്‍കുട്ടികളുടെ ജനന നിരക്ക് ആണ്‍കുട്ടികളുടേതിനേക്കാള്‍ വളരെ കുറവാണ്. 1,000 ആണ്‍കുട്ടികള്‍ക്ക് 9,39 പെണ്‍കുട്ടികള്‍ മാത്രമാണ് ഇവിടെയുള്ളത്.

DONT MISS
Top