ബുര്‍ഖിനി നിരോധനം; കോടതി ഉത്തരവിനെ വെല്ലുവിളിച്ച് ഫ്രഞ്ച് മേയര്‍

burkhin

പാരിസ്: ഫ്രഞ്ച് തീരങ്ങളില്‍ ബുര്‍ഖിനി നിരോധനം പിന്‍വലിച്ച ഫ്രാന്‍സിന്റെ ഉന്നത കോടതിയുടെ തീരുമാനത്തെ വെല്ലുവിളിച്ച് കൊണ്ട് മേയര്‍ മാര്‍ക്ക് എത്തിയേനി ലാന്‍സെഡ്. താന്‍ നിരോധനവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങള്‍ രാജ്യത്തെ സംസ്‌കാരവും പരാമ്പര്യത്തിനും ഒപ്പമാണ് ജീവിക്കേണ്ടതെന്നും മാര്‍ക്ക് എത്തിയേനി ലാന്‍സെഡ് വ്യക്തമാക്കി.

തങ്ങള്‍ ജീവിക്കുന്ന സാഹചര്യത്തില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ രാജ്യത്തേക്ക് വരേണ്ടതില്ലെന്ന് കോംഗോളിന്‍ മേഖലയിലെ മേയറായ മാര്‍ക്ക് എത്തിയേനി ലാന്‍സെഡ് സൂചിപ്പിച്ചു. ദേശീയരും വിദേശീയരും രാജ്യത്ത് നില്‍ക്കുമ്പോള്‍ രാജ്യത്തിന്റെ രീതികള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കണമെന്നും ലാന്‍സെഡ് കൂട്ടിചേര്‍ത്തു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാന്‍സെഡ് ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി അറേബ്യയില്‍ ചെന്ന് നഗ്നത പ്രദര്‍ശിപ്പിച്ചാല്‍ അവിടെ എന്താണ് സംഭവിക്കുക എന്നത് കാണാമെന്നും ലാന്‍സെഡ് കൂട്ടിചേര്‍ത്തു.

ബുര്‍ഖിനി നിരോധനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നീസിലെ ഉന്നതാധികാര കോടതിയാണ് കഴിഞ്ഞ ദിവസം നിരോധനം പിന്‍വലിച്ചത്. തുടര്‍ന്ന് ബുര്‍ഖിനി നിരോധനത്തെ എതിര്‍ത്ത് ആഗോള തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി മാനുവേല്‍ വാള്‍സ് അടക്കമുള്ള നേതാക്കള്‍ ബുര്‍ഖിനി നിരോധനത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

DONT MISS
Top