നടി ശാന്തികൃഷ്ണ വീണ്ടും വിവാഹമോചിതയായി

ശാന്തീകൃഷ്ണ (ഫയല്‍ ചിത്രം)

ശാന്തീകൃഷ്ണ (ഫയല്‍ ചിത്രം)

മലയാള സിനിമയിലെ പഴയകാല നടി ശാന്തീകൃഷ്ണയുടെ രണ്ടാമത്തെ വിവാഹ ബന്ധവും അവസാനിച്ചു. അമേരിക്കന്‍ വ്യവസായിയായ കൊല്ലം സ്വദേശി ബജോര്‍ സദാശിവനുമായുള്ള ബന്ധമാണ് ശാന്തീകൃഷ്ണ വേര്‍പെടുത്തിയത്. പരസ്പര സമ്മതത്തോടെ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു.

18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും വിവാഹിതരായത്. അഭിനയ രംഗത്തേക്ക് മടങ്ങിവരാന്‍ ശാന്തീകൃഷ്ണ തയ്യാറെടുക്കുന്നതിനിടയിലാണ് വിവാഹമോചനം നടന്നിരിക്കുന്നത്. ബംഗളുരുവില്‍ രാജീവ്ഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മേധാവിയാണ് സദാശിവന്‍.

വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും കര്‍ണാടകയിലെ കുടുംബകോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ബന്ധം വേര്‍പെടുത്താന്‍ സമ്മതമാണെന്ന് ഇരുവരും അറിയിച്ചതോടെ കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.

നടന്‍ ശ്രീനാഥായിരുന്നു ശാന്തീകൃഷ്ണയുടെ ആദ്യ ഭര്‍ത്താവ്. 1984 ലാണ് ഇരുവരും വിവാഹിതരായത്. 11 വര്‍ഷത്തെ ദാമ്പ്യത്തിന് ശേഷം 1995 ല്‍ വിവാഹമോചിതരായി. പിന്നീട് 1998 ലാണ് ബജോര്‍ സദാശിവനുമായുള്ള ശാന്തീകൃഷ്ണയുടെ വിവാഹം നടക്കുന്നത്.

DONT MISS
Top