പിണറായി വിജയന്‍ സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് വിഎസ് അച്യുതാനന്ദന്‍

വി എസ് (ഫയല്‍ ചിത്രം)

വി എസ് (ഫയല്‍ ചിത്രം)

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം നൂറു ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് വിഎസിന്റെ പ്രതികരണം. നൂറു ദിവസത്തെ എങ്ങനെ വിലയിരുത്തുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു വിഎസ്സിന്റെ മറുപടി.

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന് സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യപിച്ചിരുന്നു. 100 ദിവസമെന്നത് കുറഞ്ഞ് കാലയാളവാണെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പൊലീസിനും വിജിലന്‍സിനും പൂര്‍ണ്ണസ്വാതന്ത്ര്യം പുനസ്ഥാപിച്ചു, അഞ്ച് വര്‍ഷം കൊണ്ട് നവകേരളം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം പിണറായിയുടേത് ദിശാബോധമില്ലാത്ത സര്‍ക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

കേരളപ്പിറവി ദിനത്തില്‍ 100 ശതമാനം വീടുകളിലും ശുചിമുറി ഉറപ്പ് വരുത്തും,കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പ്രവര്‍ത്തുന ക്ഷമമാകും, അഞ്ച് വര്‍ഷം കൊണ്ട് കേരളത്തെ മാലിന്യമുക്തമാക്കും,45 മീറ്റര്‍ വീതിയില്‍ അന്തര്‍ദേശീയ നിലവാരത്തില്‍ ദേശീയപാത നടപ്പാക്കും,എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും,4000 ത്തോളം പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് വെയ്ക്കാനുള്ള സ്ഥലം വാങ്ങാന്‍ തീരുമാനിച്ചു എന്നിങ്ങനെ നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയിട്ടുള്ളത്.

അതേസമയം പിണറായിയുടേത് ദിശാബോധമില്ലാത്ത സര്‍ക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പൊലീസിനെ ചൊല്‍പ്പടിക്കാരാക്കി രാഷ്ട്രീയവത്കരിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശനം. രാഷ്ട്രീയ കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതിലും നടപടിയെടുക്കുന്നതിലും പൊലീസ് നിഷ്‌ക്രിയമാകുമ്പോള്‍ മറുഭാഗത്ത് പൊലീസ് തന്നെ അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന് വിഎം സുധീരന്‍ കുറ്റപ്പെടുത്തി.

DONT MISS
Top