മലയാളിയായ യുഎഇ ഇന്ത്യന്‍ അംബാസിഡര്‍ ടിപി സീതാറാം വിരമിച്ചു

tp-seetharam

ടിപി സീതാറാം

യുഎഇ: യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ ടിപി സീതാറാം വിരമിച്ചു. മുപ്പത്തിയാറ് വര്‍ഷം നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തില്‍ നിന്നുമാണ് ടിപി സീതാറാം വിരമിച്ചത്. 2013ല്‍ ആണ് യുഎഇയിലെ സ്ഥാനപതിയായി സീതാറാം നിയമിതനായത്.

സഹോദരന്‍ ടിപി ശ്രീനിവാസനില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ടിപി സീതാറാം നയതന്ത്രരംഗത്തേക്ക് കടന്നുവന്നത്. ഹോങ്കേങ്ങില്‍ ആണ് നയതന്ത്രജീവിത്തതിന്റെ തുടക്കം. പിന്നീട് കംബോഡിയ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ നയതതന്ത്ര ദൗത്യത്തിനായി ടിപി സീതാറാം നിയോഗിക്കപ്പെട്ടു. 2013 ഡിസംബറിലാണ് പ്രവാസി ഇന്ത്യക്കാര്‍ ധാരാളമുള്ള യുഎഇയില്‍ സ്ഥാനപതിയായി നിയമിതനാകുന്നത്. ഇന്ത്യ-യുഎഇ ബന്ധത്തില്‍ കൂടുതല്‍ വളര്‍ച്ച കൈവരിച്ച കാലയളവായിരുന്നു സീതാറാമിന്റേത്.

മുന്ന് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിച്ചതും സീതാറാം സ്ഥാനപതിയായിരിക്കുമ്പോഴാണ്. യുഎഇയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളെ ജനങ്ങളിലേക്ക് കൂടുതല്‍ അടിപ്പിക്കുന്നതിന് ടിപി സീതാറാമിന് കഴിഞ്ഞു എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രവാസികളുടെ പ്രശ്‌നങ്ങളറിഞ്ഞുള്ള ഇടപെടലുകള്‍ സീതാറാം ഇക്കാലയളവില്‍ നടത്തി. സീതാറാം പടിയിറങ്ങുന്നതോട് കൂടി പ്രവാസിസമൂഹം കണ്ട ഏറ്റവും ജനകീയനായ ഒരു സ്ഥാനപതിയെ ആണ് നഷ്ടമാകുന്നത്.

DONT MISS
Top