പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍വര്‍ദ്ധന; പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ എണ്ണക്കമ്പനികള്‍ വന്‍വര്‍ദ്ധനവ് വരുത്തി. പെട്രോളിന് ലിറ്ററിന് മൂന്ന് രൂപ 38 പൈസയും ഡീസലിന് ലിറ്ററിന് രണ്ട് രൂപ 67 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന അര്‍ദ്ധ രാത്രിമുതല്‍ നിലവില്‍ വരും.

ഇന്ന് ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗമാണ് വിലവര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില 14 ശതമാനം ഉയര്‍ന്നതാണ് വിലവര്‍ദ്ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനികള്‍ അറിയിച്ചു.

വിലവര്‍ദ്ധനവ് നിലവില്‍ വരുന്നതോടെ ദില്ലിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 63 രൂപ 47 പൈസയായും ഡീസലിന്റേത് 52 രൂ 94 പൈസയായും ഉയരും. നേരെേത്ത ഇത് യഥാക്രമം 60.09, 50.27 എന്നിങ്ങനെ ആയിരുന്നു.

നേരത്തെ കഴിഞ്ഞ മാസം രണ്ടുതവണ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചിരുന്നു. കഴിഞ്ഞ മാസം രണ്ടുതവണയായി പെട്രോളിന് രണ്ട് രൂപ 42 പൈസയും ഡീസലിന് നാലുരൂപ 1 പൈസയുമാണ് കുറവു വരുത്തിയത്.

DONT MISS
Top