2015 ല്‍ തെലങ്കാനയിലും ആന്ധ്രയിലും പീഡിപ്പിക്കപ്പെട്ടത് 56 കുഞ്ഞുങ്ങളെന്ന് ദേശീയ ക്രൈം റെക്കോര്‍‌ഡ്സ് ബ്യൂറോ

rape

ഹൈദരാബാദ്: 2015 ല്‍ തെലങ്കാനയിലും ആന്ധ്രപ്രദേശിലുമായി 56 കുഞ്ഞുങ്ങളാണ് പീഡനത്തിനിരയായത് എന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2015 ല്‍ ആന്ധ്രയിലും തെലങ്കാനയിലും പീഡനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്.

എന്‍സിആര്‍ബി റിപ്പോര്‍ട്ട് പ്രകാരം, 2100 സ്ത്രീകളാണ് ഇരു സംസ്ഥാനങ്ങളിലുമായി കഴിഞ്ഞ വര്‍ഷം പീഡിപ്പിക്കപ്പെട്ടത്. തെലങ്കാനയില്‍ പീഡനത്തിനിരയായ സ്ത്രീകളില്‍ ഭൂരിപക്ഷവും 18 വയസ്സിന് താഴെ പ്രായമുള്ളവരാണ്. ഇതില്‍ പകുതിയും 12 നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. 60 വയസ്സിന് മുകളില്‍ പ്രായമായ 6 മുതിര്‍ന്ന സ്ത്രീകള്‍ തെലങ്കാനയിലും 3 മുതിര്‍ന്ന സ്ത്രീകള്‍ ആന്ധ്രയിലും കഴിഞ്ഞ വര്‍ഷം പീഡനത്തിനിരയായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

b55d464983d469bea7c10c2fc4fd8b6a4fb17518-tc-img-preview

തെലങ്കാനയിലും ആന്ധ്രയിലും സ്ത്രീകള്‍ നേരിട്ട അതിക്രമങ്ങള്‍ രാജ്യത്ത് കഴിഞ്ഞ വര്‍ഷം നടന്ന പീഡനങ്ങളുടെ 9.5 ശതമാനം വരും. ആന്ധ്രയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂട്ടമാനഭംഗങ്ങളും, തട്ടികൊണ്ട് പോകലും, സ്ത്രീധന പീഡനങ്ങളും തെലങ്കാനയില്‍ വളരെ കൂടുതലാണെന്ന് എന്‍സിആര്‍ബി യുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
കഴിഞ്ഞ വര്‍ഷം, ആകെ 15,931 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ ആന്ധ്ര പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, തെലങ്കാനയില്‍ 15135 കേസുകളാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

DONT MISS
Top