വ്യത്യസ്തയായൊരു മുത്തശ്ശി; ഒരു മുത്തശ്ശി ഗദ ട്രെയിലര്‍ കാണാം

muthassi-gadhaഓം ശാന്തി ഓശാനയ്ക്കു ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു മുത്തശ്ശി ഗദയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പതിവു രീതികള്‍ വിട്ട് തന്റെ സ്ഥിരം ശൈലിയില്‍ ഏറെ വ്യത്യസ്തമായാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്.

ഒരു വൃദ്ധസദനത്തെ ചുറ്റിപ്പറ്റിയുള്ള കഥ പറയുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ലെന, അജു വര്‍ഗ്ഗീസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം സെപ്തംബര്‍ 15ന് തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നചിത്രത്തിന് ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ലിജോ പോള്‍ എഡിറ്റിംഗും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു. ഇ ഫോര്‍ എന്‍ര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

DONT MISS
Top