കഥ പറയാന്‍ ഷക്കീലയെത്തുന്നു.. !

SHAKKEELAഷക്കീലയുടെ ആത്മകഥാ സ്വഭാവമുള്ള ചിത്രം, ഇന്ദ്രജിത്ത് ലങ്കേഷ് പ്രഖ്യാപിച്ചു എങ്കിലും ആര് നായിക ആകും എന്ന കാര്യത്തില്‍ ചലചിത്ര പ്രേമികള്‍ക്ക് ഇടയില്‍ ഇപ്പോഴും ആകാംഷ ബാക്കിയാണ്. ഹുമ ഖുറേഷിയെ നായികയാക്കി ഹിന്ദിയില്‍ ചിത്രം ഒരുക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു എങ്കിലും ഇപ്പോഴും ഇതില്‍ അന്തിമ തീരുമാനം ആയില്ല

കന്നഡ സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷിന്റെ സ്വപ്നപദ്ധതികളില്‍ ഒന്നാണ് ഷക്കീലയുടെ ആത്മകഥാചിത്രം. ബോളിവുഡ് പ്രോജക്ട് ആയാണ് ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്. സില്‍ക് സ്മിതയുടെ ജീവിതം ചിത്രീകരിച്ച ഡേര്‍ട്ടി പിക്ചര്‍ ബോളിവുഡില്‍ വന്‍ തരംഗമായതിന് പിന്നാലെയാണ് ഒരു ബി ഗ്രേഡ് സിനിമാ നായിക കൂടി ചലച്ചിത്ര വിഷയമാകുന്നത്. മലയാളത്തില്‍ മമ്മൂട്ടിക്ക് ഒപ്പം വൈറ്റില്‍ നായികയായെത്തിയ ഹുമാ ഖുറേഷിയാണ് ഷക്കീലയെ അവതരിപ്പിക്കുക എന്ന് സംവിധായകന്‍ നേരത്തേ അറിയിച്ചിരുന്നു എങ്കിലും ഇപ്പോള്‍ ഇക്കാര്യത്തില്‍ ചില അവ്യക്തകള്‍ ഉണ്ടെന്നാണ് സൂചന.

ഡേര്‍ട്ടി പിക്ചറിലെ അഭിനയം വിദ്യാബാലനെ ബോളിവുഡിലെ സൂപ്പര്‍ താരം ആക്കിയതോടെ ഷക്കീലയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നിരവധി നടിമാര്‍ സംവിധായകനെ സമീപിച്ചിട്ടുണ്ടത്രെ. സണ്ണി ലിയോണ്‍ അടക്കമുള്ള ബോളിവുഡ് നടിമാരുടെ പേരുകളും സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. തന്റെ ജീവിതം അവതരിപ്പിക്കുന്നത് ആരായിരിക്കണം എന്ന കാര്യത്തില്‍ ഷക്കീലക്കും ചില അഭിപ്രായങ്ങള്‍ ഉണ്ടെന്നാണ് കോളിവുഡിലെ സംസാരം.

DONT MISS
Top