‘അമ്പലങ്ങളില്‍ നിന്ന് ആര്‍എസ്എസിനെ കുടിയിറക്കുമ്പോള്‍’, എഡിറ്റേഴ്‌സ് അവര്‍

‘അമ്പലങ്ങളില്‍ നിന്ന് ആര്‍എസ്എസിനെ കുടിയിറക്കുമ്പോള്‍’, നവമാധ്യമങ്ങളിലെ ഇന്നലെയും ഇന്നുമായി ഏറ്റവുമധികം ചര്‍ച്ചയായ വിഷയങ്ങളിലൊന്ന് എഡിറ്റേഴ്‌സ് അവര്‍ തന്നെയായിരുന്നു. ചര്‍ച്ചയില്‍ ടിജി മോഹന്‍ദാസും എം സ്വരാജും പലപ്പോഴും വാക്ക് കൊണ്ട് ഏറ്റുമുട്ടിയത് തന്നെയായിരുന്നു അതിന് പിന്നിലെ പ്രധാനപ്പെട്ട കാരണം. എഎന്‍ രാധാകൃഷ്ണന് പിന്നാലെ ടിജി മോഹന്‍ദാസും  സി കേശവനെ ചര്‍ച്ചയിലേക്കെത്തിച്ചു. അമ്പലങ്ങള്‍ ആയുധമുക്തമാകണമെന്ന് മന്ത്രി പറഞ്ഞത് ഹനുമാന്റെ ഗദയെയും ദൈവങ്ങളുടെ ആയുധങ്ങളും ഉദ്ദേശിച്ചാണെന്ന് ടിജി മോഹന്‍ദാസ് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനും എം സ്വരാജും സര്‍ക്കാരിന്റെ നയം സുവ്യക്തമായി അവതരിപ്പിച്ചു. ചര്‍ച്ച ഓണാഘോഷത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിലേക്കും  നീണ്ടു. ആ തീപാറിയ ചര്‍ച്ചാ മുഹൂര്‍ത്തങ്ങളിലേക്ക്. ചര്‍ച്ചയില്‍ പങ്കെടുത്തത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ്, ഡിവൈഎഫ്‌ഐ നേതാവ് എം സ്വരാജ് എംഎല്‍എ, സാമൂഹ്യ നിരീക്ഷകന്‍ എന്‍എം പിയേഴ്‌സന്‍ തുടങ്ങിയവര്‍

DONT MISS