അയ്യപ്പന്മാരുടെ ശാരീരിക മാനസിക നിയന്ത്രണങ്ങള്‍ ശബരിമല സ്ത്രീപ്രവേശനത്തിന്‌ തടസ്സമാകുമെന്ന് പറഞ്ഞിട്ടില്ല, വര്‍ഗ്ഗീയ വാദികളുടെ കുതന്ത്രങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ലെന്ന് ടിഎന്‍ സീമ

tn-seema തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് ടിഎന്‍ സീമ. അയ്യപ്പ ഭക്തന്മാരെ കുറിച്ചോ അവരുടെ ശാരീരിക മാനസിക നിയന്ത്രണങ്ങളെ കുറിച്ചോ ഒരു ആക്ഷേപവും തനിക്കില്ലെന്നും സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അത്തരം ഘടകങ്ങളാണ് തടസ്സമെന്ന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേതാണെന്ന് ടിഎന്‍ സീമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ താന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ വാക്കായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അവര്‍ പോസ്റ്റില്‍ വ്യക്തമാക്കി.

അയ്യപ്പ ഭക്തന്മാരുടെ മനോ നിയന്ത്രണത്തെ കുറിച്ചു അവഹേളിക്കുന്ന തരത്തില്‍ ആ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ആ വാചകങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് ആ നിലപാടുകളെ വിമര്‍ശിക്കുകയാണ് ഞാന്‍ ചെയ്തത്. ആ അഭിമുഖത്തിലെ നിരവധി പരാമര്‍ശങ്ങളെ കുറിച്ചു ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഒരു വാചകം മാത്രം അടര്‍ത്തി എടുത്തു തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്ത ആദ്യം നല്‍കിയത് കേരള കൌമുദിയാണ്. അത് കണ്ടു ഹാലിളകി എന്നെ ആക്ഷേപിക്കാന്‍ തയ്യാറായവര്‍ ആരും തന്നെ മറ്റു പത്രങ്ങള്‍ പരിശോധിക്കാനോ ഞാനെന്താണ് പറഞ്ഞതെന്ന് മനസിലാക്കാനോ ശ്രമിച്ചില്ലെന്നും അവര്‍ പോസ്റ്റില്‍ കുറിക്കുന്നു.

ആര്‍ എസ് എസുകാര്‍ക്ക് പ്രിയങ്കരനായ ദേവസ്വം ബോര്‍ഡ് പ്രസിഡന്ടിനെ വിമര്‍ശിച്ചതിന്‍റെ പ്രതികാരമായിട്ടാണ് എന്‍റെ നേരെയുള്ള ആക്രമണമെങ്കില്‍ അയ്യപ്പ ഭക്തരുടെ ശത്രുക്കള്‍ ആരാണെന്ന് എല്ലാവര്‍ക്കും ബോധ്യമാകും.
ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു നല്‍കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങളെന്നും സീമ കുറിക്കുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശനം അയ്യപ്പന്മാരുടെ മനസ്സിനെ ഭ്രാന്തമാക്കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം ഉദ്ദേശിച്ചതാണ് ടിഎന്‍ സീമയുടേതായി പ്രചരിക്കുന്നത്. എന്നാല്‍ താന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്ന് ടിഎന്‍ സീമ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റ് 26 ന് വനിത സാഹിതിയും തിരുവനന്തപുരം വിണ്‍സ് കോളേജിലെ മാതൃകവും ചേര്‍ന്ന് സംഘടിപ്പിച്ച ‘സ്ത്രീകളുടെ ക്ഷേത്ര പ്രവേശം:കീഴ് വഴക്കങ്ങളും അവകാശങ്ങളും’ എന്ന വിഷയത്തില്‍ ടിഎന്‍ സീമ നടത്തിയ പ്രസംഗം ആണ് വിഷയം. അതില്‍ പ്രയാര്‍ ഗോപാലകൃഷ്ണനെ താന്‍ വിമര്‍ശിക്കുകയായിരുന്നു എന്നാണ് വിശദീകരണം.
പ്രസംഗത്തിന്റെ പൂര്‍ണ രൂപം

DONT MISS
Top