ബിഎംഡബ്യൂ സമ്മാനിച്ച സച്ചിനോട് സാക്ഷി മാലിക്കിന് പറയാനുണ്ടായിരുന്നത്

RIO

സച്ചിനൊപ്പം സാക്ഷി മാലിക്, പി വി സിന്ധു, ദീപ കര്‍മാക്കര്‍, ഗോപീചന്ദ് എന്നിവര്‍ സെല്‍ഫിക്ക് പോസ് ചെയ്യുന്നു

ഹൈദരാബാദ്: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പേര് ആദ്യം എഴുതി ചേര്‍ത്ത താരമാണ് സാക്ഷി മാലിക്. മറ്റെല്ലാവരേയും പോലെ തന്നെ സാക്ഷിയും ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ആരാധികയാണ്. റിയോയില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് ബിഎംഡബ്യൂ സമ്മാനിച്ച ചടങ്ങില്‍ സംസാരിക്കുന്നതിനിടെ സച്ചിന്‍ തെണ്ടുല്‍ക്കറോട് സാക്ഷി ഒരു കാര്യം ചോദിച്ചു.താനും തന്റെ കുടുംബാംഗങ്ങളും താങ്കളുടെ വലിയ ആരാധകരാണെന്നും താങ്കള്‍ക്കൊപ്പം ഒരു ഫോട്ടോയെടുക്കാന്‍ അനുവദിക്കുമോ എന്നുമായിരുന്നു സാക്ഷി സച്ചിനോട് പറഞ്ഞത്.

ഈ സമയം സാക്ഷിക്കൊപ്പം വേദിയില്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു, ജിംനാസ്റ്റിക്‌സ് ദീപ കര്‍മാക്കര്‍, ബാഡ്മിന്റണ്‍ കോച്ച് ഗോപീചന്ദ് എന്നിവരും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ താരങ്ങള്‍ക്കൊപ്പം നിന്ന് സച്ചിന്‍ സെല്‍ഫിയെടുക്കുകയും ചെയ്തു.

ഹൈദരാബാദിലെ ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സാക്ഷി മാലിക്, പി വി സിന്ധു, ദീപ കര്‍മാക്കര്‍, ഗോപീചന്ദ് എന്നിവര്‍ക്ക് ബിഎംഡബ്യൂ സമ്മാനിച്ചു. ഞായറാഴ്ചയായിരുന്നു സമ്മാനദാന ചടങ്ങ് നടന്നത്.

DONT MISS
Top