പ്രതികാരത്തിന്റെ കഥയുമായി ഊഴമെത്തുന്നു; ട്രെയിലര്‍

oozham-trailer

ചിത്രത്തിലെ ഒരു രംഗം

പൃഥ്വീരാജ് നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ഊഴത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം ഇറ്റ്‌സ് ജസ്റ്റ് എ മാറ്റര്‍ ഓഫ് ടൈം എന്ന ടാഗ് ലൈനിലാണ് പുറത്തിറങ്ങുന്നത്.

മെമ്മറീസിന് ശേഷം ജീത്തു ജോസഫും പൃഥ്വീരാജും ഒന്നിക്കുന്ന ചിത്രമാണിത്. ഒരു ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ബാലചന്ദ്രമേനോന്‍, നീരജ് മാധവ്, പശുപതി, കിഷോര്‍ സത്യ, ദിവ്യാ പിള്ള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ഫൈന്‍ ട്യൂണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സി ജോര്‍ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാംദത്ത് സൈനുദ്ദീനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സന്തോഷ് വര്‍മ്മ രചിച്ച ഗാനങ്ങള്‍ക്ക് അനില്‍ ജോണ്‍സനാണ് ഈണം നല്‍കിയിരിക്കുന്നത്. വരുന്ന സെപ്റ്റംബര്‍ എട്ടിന് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യും.

DONT MISS
Top