കാളിദാസ് മലയാളത്തില്‍ നായകനാകുന്നു; എബ്രിഡ് ഷൈന്‍ ചിത്രത്തില്‍

kalidas-jayaram

കാളിദാസ് ജയറാം

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ എബ്രിഡ് ഷൈന്റെ പുതിയ ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാകുന്നു. ബാലതാരമായെത്തിയ കാളിദാസിന്റെ ആദ്യമലയാള ചിത്രമാണിത്.

അടുത്തയാഴ്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ഉടന്‍ തന്നെ മറ്റ് വിശേഷങ്ങള്‍ പ്രേക്ഷകരോട് പങ്കുവെക്കുമെന്നും കാളിദാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ക്യാംപസ് പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കുന്നതെന്ന് സംവിധായകന്‍ എബ്രിഡ് ഷൈന്‍ പറഞ്ഞു. പുതിയ ചിത്രത്തില്‍ ഒട്ടേറെ പുതുമുഖങ്ങളും ഗായകരും ഉണ്ട്.

തമിഴില്‍ അരങ്ങേറ്റം കുറിച്ച കാളിദാസ് രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഒരു പക്ക കഥൈ, മീന്‍ കുഴമ്പും മണ്‍പാനൈയും എന്നീ ചിത്രങ്ങള്‍ ഉടന്‍ തീയറ്ററുകളിലെത്തും.

DONT MISS
Top