പരിസ്ഥിതി മലിനീകരണം: ഇമേജിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഒത്താശ

IMAGE
പാലക്കാട്: ആശുപത്രി മാലിന്യ സംസ്‌കരണ യൂണിറ്റായ ഇമേജിന്റെ പരിസ്ഥിതി മലിനീകരണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഒത്താശ. എല്ലാ മാസവും ഇമേജും, പരിസരത്തെ കൃഷിയിടങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാലിക്കുന്നേയില്ല. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ തങ്ങളെ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പ്രദേശത്തെ കര്‍ഷകര്‍ പറയുന്നു.

2014 ഏപ്രില്‍ മാസത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍ നടരാജന്‍ പുറപ്പെടുവിച്ച ഉത്തരവിലെ അവസാന ഭാഗത്താണ് മലിനീകരണം തടായാനും പ്രദേശത്ത് കൃഷി നശിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും അധികൃതരെ ചുമതലപ്പെടുത്തിയത്. എല്ലാ മാസവും മലമ്പുഴയിലെ ആശുപത്രി മാലിന്യ സംസ്‌കരണ യൂണിറ്റായ ഇമേജും പരിസരങ്ങളിലെ കൃഷിസ്ഥലവും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനിയറും പാലക്കാട് ആര്‍ഡിഒയും സംയുക്തമായി പരിശോധന നടത്തണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഇങ്ങനെ ഒരു തവണ മാത്രമേ പരിശോധന നടന്നിട്ടുള്ളൂ എന്ന് പ്രദേശത്തെ കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. മലിനീകരണം തുടരുന്നുവെന്ന് നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല.

REPORT

ഇമേജിന് തൊട്ട് താഴെ നെല്‍കൃഷി നടത്തിയിരുന്ന സെല്‍വരാജ് നെല്‍കൃഷി അവസാനിപ്പിച്ച് തെങ്ങ് വെച്ചു കഴിഞ്ഞു. ഇപ്പോഴും കറുത്ത പൊടിയാണ് തന്റെ കൃഷിയിടത്തില്‍ മുഴുവനെന്നും അദ്ദേഹം വിഷമത്തോടെ പറയുന്നു. ഇതെല്ലാം നിലനില്‍ക്കേയാണ് യാതൊരു നിയന്ത്രണവുമില്ലാതെ ഇമേജ് പ്രവര്‍ത്തിക്കുന്നത്. അതിന് അധികൃതരുടെ ഒത്താശയുണ്ടെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയ പല കര്‍ഷകരും നടപടിയിലെ കാല താമസം മൂലം പ്രദേശത്തെ സ്ഥലങ്ങള്‍ തന്നെ വിറ്റു.

DONT MISS
Top