ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക ദൗത്യ സംഘം

o

Representation image

ദില്ലി: വരാനിരിക്കുന്ന ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംഘത്തെ നിയോഗിച്ചത്. 2020, 2024, 2028 തുടങ്ങിയ വര്‍ഷങ്ങളില്‍ നടക്കുന്ന ഒളിമ്പിക്‌സിനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കുകയാണ് സംഘത്തിന്റെ ചുമതല. കായിക രംഗത്തെ പരിശീലനങ്ങള്‍, പരിശീലന രീതി എന്നിവയെല്ലാം സംഘം വിലയിരുത്തും. വരും ദിവസങ്ങളില്‍ ദാത്യ സംഘത്തിലുള്ളവരെ പ്രഖ്യാപിച്ചേക്കും.

narendra-modi

നരേന്ദ്ര മോദി

റിയോ ഒളിമ്പിക്‌സിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഇന്ത്യയ്ക്ക് ഏറെ പഴികേള്‍ക്കേണ്ടതായി വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ഒളിമ്പിക്‌സ് പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക ദൗത്യ സംഘത്തെ പ്രധാനമന്ത്രി നിയോഗിച്ചത്. ഏറെ പ്രതീക്ഷയോടെ റിയോയിലെത്തിയ ഇന്ത്യക്ക് വെള്ളിയും വെങ്കലവുമുള്‍പ്പെടെ രണ്ട് മെഡലുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ബാഡ്മിന്റണില്‍ പി.വി.സിന്ധുവും ഗുസ്തിയില്‍ സാക്ഷി മാലിക്കുമാണ് ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍. സിന്ധു വെള്ളി മെഡല്‍ നേടിയപ്പോള്‍ സാക്ഷി വെങ്കല മെഡലാണ് നേടിയത്. 118 താരങ്ങളുമായായിരുന്നു ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്.

DONT MISS
Top