വാട്സ്ആപ്പ് സ്വകാര്യതാ നയത്തില്‍ മാറ്റം വരുത്തുന്നു; ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്സ്ബുക്കിന് കൈമാറും

facebook watsap

ഉപയോക്താക്കളുടെ വിവരങ്ങള്‍ മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിന് കൈമാറാന്‍ ആഗോള മെസേജിംഗ് സേവനദാതാക്കളായ വാട്ട്‌സ്ആപ്പ് തീരുമാനിച്ചു. ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകളടങ്ങുന്ന വിവരങ്ങളാണ് വാട്ട്‌സ്ആപ്പ് ഫെയ്സ്ബുക്കിന് നല്‍കുക.

100 കോടിയിലധികം ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുമെന്ന വാട്സ്ആപ്പിന്റെ സ്വകാര്യ സന്ദേശ കൈമാറ്റ നയത്തില്‍ നിന്നുമുള്ള വ്യതിചലനം സംശയത്തോടെയാണ് ഉപയോക്താക്കള്‍ കാണുന്നത്. ഫോണിലുള്ള ഫെയ്സ്ബുക്ക് ആപ്പ് വഴി ഉപയോക്താക്കളുടെ വിവരങ്ങള്‍ സമാഹരിക്കാനാണ് നീക്കം.

വാട്സ്ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറിനെ മനസ്സിലാക്കാന്‍ പുതിയ നയ പ്രകാരം ഇനി ഫെയ്സ്ബുക്കിന് സാധിക്കും. വാട്സ് ആപ്പിലെയും ഫെയ്സ്ബുക്കിലെയും  ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് സമാഹരിക്കും. തുടര്‍ന്ന് ഈ വിവരങ്ങള്‍  പരസ്യങ്ങളുടെ സ്വഭാവം നിര്‍ണ്ണയിക്കാനായി നയ വ്യതിയാനത്തിലൂടെ ഫെയ്സ്ബുക്ക് ലക്ഷ്യം വയ്ക്കുന്നു.

ഫോണിലുള്ള നമ്പറുകളെ അടിസ്ഥാനമാക്കി ഇനി ഫെയ്സ്ബുക്കിന് സുഹൃത്തുക്കളെ നിര്‍ദ്ദേശിക്കാന്‍ സാധിക്കും. പക്ഷെ, എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുള്ളതിനാല്‍ (End to End Encryption) ഉപയോക്താക്കളുടെ സന്ദേശങ്ങളും  ചിത്രങ്ങളും വീഡിയോകളും വാട്സ്ആപ്പിനോ ഫെയ്സ്ബുക്കിനോ കാണുവാന്‍ സാധിക്കില്ല.

പുതിയ നയം ഫെയ്സ്ബുക്കിന്റെ സാമ്പത്തിക സ്രോതസ്സിന് ഊര്‍ജ്ജം പകരുന്നതാണ്. ഉദ്ദാഹരണത്തിന്, വാട്ട്‌സ്ആപ്പുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുപയോഗിച്ച് ഒരു വ്യക്തി മറ്റൊരു വ്യാപാര ശൃംഖലയില്‍ ചേരുകയാണെങ്കില്‍ അവരുടെ പരസ്യങ്ങള്‍ ഫെയ്സ്ബുക്കിലുണ്ടെങ്കില്‍ അല്ലെങ്കില്‍ ഫെയ്സ്ബുക്കിന് പുതുതായി നല്‍കുകയാണെങ്കില്‍ പ്രസ്തുത പരസ്യങ്ങള്‍ ആ വ്യക്തിയുടെ ഫെയ്സ്ബുക്ക് പേജില്‍ നല്‍കപ്പെടും.

എന്നാല്‍ വാട്ട്‌സാപ്പിനെ ഫേസ്ബുക്കുമായി ബന്ധപ്പെടുത്തണമോ എന്ന വിഷയത്തില്‍ ചുരുങ്ങിയ കാലയളവിലേക്ക് ഉപയോക്താക്കള്‍ക്ക് തീരുമാനം എടുക്കാന്‍ സാധിക്കും. രണ്ട് തരത്തില്‍ ഫെയ്സ്ബുക്കും വാട്ട്‌സ്ആപ്പും തമ്മിലുള്ള ബന്ധം ഉപയോക്താക്കള്‍ക്ക് നിയന്ത്രിക്കാം.

1- വാട്ട്‌സാപ്പ് ആദ്യമായി ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നിബന്ധനകളും സേവനങ്ങളെയും പറ്റിയുള്ള വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് കാണുവാന്‍ സാധിക്കും. വിവരങ്ങള്‍ക്ക് താഴെയായി നല്‍കപ്പെട്ട ചെക്ക് ബോക്‌സില്‍ ശരി രേഖപ്പെടുത്താതെ അംഗീകരിക്കുന്നതോടെ വാട്ട്‌സ്ആപ്പും ഫെയ്സ്ബുക്കും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുവാന്‍ സാധിക്കും.

ede29b9a60bad03b6791aa72a661235c41022df1

ഇനി അറിയാതെ അവ ശരി രേഖപ്പെടുത്തിയാലും വാട്ട്‌സ്ആപ്പിലെ സെറ്റിംഗ്സില്‍ ചെന്ന് അക്കൗണ്ട് എന്ന ഓപ്ഷനില്‍ നിന്നും ഷെയര്‍ മൈ ഇന്‍ഫോ , അണ്‍ചെക്ക് ചെയ്താല്‍ മതി.

f6b9fb0d5667c84f47ce0c58dc58b283076bf851

2- നിലവിലുള്ള ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് തുറന്ന് സെറ്റിംഗ്സില്‍ കടന്ന് ഷെയര്‍ മൈ അക്കൗണ്ട് എന്നത് അണ്‍ചെക്ക് ചെയ്താല്‍ നിയന്ത്രണം ഏര്‍പ്പെടുത്താം.

cfec7db003243ae39181d7741cd2db970f6d77b3
DONT MISS
Top