പ്രധാനമന്ത്രിക്കെതിരെ പരസ്യവിമര്‍ശനം പാടില്ലെന്ന് മോഹന്‍ ഭാഗവതിന്റെ നിര്‍ദേശം

mohan-bhagavath

മോഹന്‍ ഭാഗവത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി വിമര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് സംഘപരിവാര്‍ സംഘടനകളോട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നിര്‍ദ്ദേശിച്ചു. ഗോവധ വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിഎച്ച്പി, ബജ്‌റംഗ്ദള്‍ നേതാക്കള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. വിഎച്ച്പി ഉള്‍പ്പെടെ സംഘപരിവാറിലെ 33 സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനമറിയിച്ചത്. അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കുന്നതിന് സംഘടനകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഎച്ച്പി ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ കൂടാതെ വിദ്യാഭാരതി, അഖില്‍ ഭരതീയ മജ്ദൂര്‍ സംഘ്, കിസാന്‍ സംഘ്, ശേഖര്‍ ഭാരതി, ക്രീഡ ഭാരതി, പൂര്‍വ സൈനിക് സേവാ പരിശത്, തുടങ്ങിയ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു.

DONT MISS
Top