സൈനിക നടപടിയെ ന്യായീകരിച്ച് മെഹ്ബൂബ മുഫ്തി: ‘കശ്മീരില്‍ കൊല്ലപ്പെട്ടവര്‍ പാലു വാങ്ങാന്‍ പോയവരല്ല’

mehbooba-mufti

മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍: കശ്മീരില്‍ സൈനികരുടെ വെയിവെയ്പില്‍ പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ട നടപടിയെ ന്യായീകരിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. സുരക്ഷാ സേനയുടെ വെടിവെയ്പിലും പെല്ലറ്റ് ആക്രമണത്തിലും കൊല്ലപ്പെട്ടവര്‍ വീട്ടിലേക്ക് പാലു വാങ്ങാന്‍ പോയവരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ പ്രകോപിതയായ മെഹ്ബൂബ കശ്മീര്‍ പ്രതിഷേധങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ചു. 2010ല്‍ കശ്മീരില്‍ നടന്ന ആക്രമണങ്ങളെ അന്ന് വിമര്‍ശിച്ച മെഹ്ബൂബയ്ക്ക് ഇപ്പോഴത്തെ ആക്രമണങ്ങളെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന് മാധ്യമങ്ങള്‍ ചോദിച്ചു.

എന്നാല്‍ അന്നത്തെ സാഹചര്യമല്ല ഇന്നെന്നും 2010ല്‍ സൈന്യത്തിന്റെ ആക്രമണവും ബലാത്സംഗവുമാണ് സാഹചര്യങ്ങള്‍ മോശമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് സാഹചര്യം വ്യത്യസ്ഥമാണ്. രണ്ടും തമ്മില്‍ താരതമ്യം ചെയ്യരുത്. അന്ന് സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതാണ് സാഹചര്യം മോശമാക്കിയത്. എ്ന്നാല്‍ ഇന്ന് പ്രതിഷേധക്കാരുടെ ആക്രമണങ്ങളില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്നും മെഹ്ബൂബ മാധ്യമങ്ങളോട് ചോദിച്ചു.

ഹിസ്ബുള്‍ മുജാഹീദ്ദീന്‍ കമാന്‍ഡറായ ബുര്‍ഹാന്‍ വാനിയുടെ വധമാണ് ചിലരെ പ്രകോപിതരാക്കിയത്. ഇവരുടെ സ്ഥാപിത താത്പര്യം പാവപ്പെട്ട ജനങ്ങലില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വെറും അഞ്ച് ശതമാനം മാത്രമാണ് അക്രമത്തിന് ഇറങ്ങുന്നത്. ബാക്കിയുള്ള 95 ശതമാനവും സമാധാനം ആഗ്രഹിക്കുന്നവരാണെന്നും മെഹ്ബൂബ മുഫ്തി വ്യക്തമാക്കി.

DONT MISS
Top