ദുബായില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് യുവതിക്കും കുഞ്ഞിനും ഗുരുതര പരുക്ക്

dubai

പൊട്ടിത്തെറിയുണ്ടായ ഫ്ളാറ്റ് സമുച്ചയം

ദുബായില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റു. അല്‍ഖൂസ് അല്‍ഖേറല്‍ ഗെയ്റ്റിലെ പാര്‍പ്പിട സമുച്ചയത്തിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഒരു യുവതിക്കും കുട്ടിക്കും ആണ് പരുക്കേറ്റത്. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ പതിനൊന്നരയോട് കൂടിയാണ് സംഭവം. ഫഌറ്റിന്റെ ഭിത്തികള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് യുവതിയേയും കുട്ടിയേയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. ഇരുവരേയും റാഷിദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

DONT MISS
Top