ജെന്നിഫര്‍ ലോറന്‍സ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി; ദീപികാ പദുക്കോണും പട്ടികയില്‍

jennifer-lowrance

ജെന്നിഫര്‍ ലോറന്‍സ്

ലോകത്ത് ഏറ്റവും പ്രതിഫലമുള്ള നടിമാരുടെ ഫോബ്‌സ് പട്ടികയില്‍ ജെന്നിഫര്‍ ലോറന്‍സ് വീണ്ടും ഒന്നാമത്. ഏതാണ്ട് 300 കോടി രൂപയോളം വരും ജെന്നിഫര്‍ ലോറന്‍സിന്റെ പ്രതിഫലം. ബോളിവുഡ് താരം ദീപികാ പദുക്കോണും ഈ പട്ടികയില്‍ 10-ആം സ്ഥാനത്തുണ്ട്.

ഹംഗര്‍ ഗെയിംസ് ചലച്ചിത്ര പരമ്പരയുടെ അവസാന ഭാഗത്തോടെയാണ് ജെന്നിഫര്‍ ലോറന്‍സിന്റെ പ്രതിഫലത്തുക കുതിച്ചുയര്‍ന്നത്. ഒരു വര്‍ഷത്തിനിടെ ഏതാണ്ട് നാല് കോടി 60 ലക്ഷം ഡോളറാണ് ജെന്നിഫര്‍ ലോറന്‍സ് പ്രതിഫലമായി നേടിയത്. രണ്ടാം തവണയാണ് ജെന്നിഫര്‍ ലോറന്‍സ് ഫോബ്‌സ് പട്ടികയില്‍ ഒന്നാമതെത്തുന്നത്. മെലീസ മക്കാര്‍ത്തിയാണ് രണ്ടാം സ്ഥാനത്ത്. മൂന്ന് കോടി ഡോളറാണ് മെലീസയുടെ വരുമാനം.

lowrence

വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ലോക താരങ്ങളുടെ പട്ടികയില്‍ ഭൂരിപക്ഷ ആളുകളും അമേരിക്കയ്ക്കു പുറത്തു നിന്നുള്ളവരാണ്. ചൈനീസ് താരം ഫാന്‍ ബിന്‍ ബിംഗ്, ദക്ഷിണാഫ്രിക്കന് നടി ചാര്‍ലീസ് തെറോണ്‍ എന്നിവരും പട്ടികയില്‍ മുന്‍പന്തിയിലുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ദീപികാ പദുകോണ്‍ ഫോബ്‌സ് പട്ടികയില്‍ ആദ്യമായാണ് ഇടം പിടിക്കുന്നത്. ഹോളിവുഡ് താരങ്ങളെ അപേക്ഷിച്ച് ദീപികയുടെ വരുമാനം കുറവാണെങ്കിലും പത്താം സ്ഥാനം നേടാനായി. ബാജിറാവു മസ്താനിയോടെയാണ് ദീപികയുടെ വരുമാനം കുതിച്ചുയര്‍ന്നത്. പ്രിയങ്ക ചോപ്രയെക്കാള്‍ വരുമാനമുള്ള ഇന്ത്യന്‍ താരമായും ദീപിക മാറിയിട്ടുണ്ട്.

DONT MISS
Top