‘എല്ലാവരും സിന്ധുവിനെ ആഘോഷിക്കുകയാണല്ലോ! എന്നാല്‍ ഞാനൊന്നു തുപ്പിയാലോ’?; ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് സനല്‍കുമാര്‍ ശശിധരന്‍ വിശദീകരണം നല്‍കി

sanal kumar

സനല്‍ കുമാര്‍ ശശിധരന്‍

ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായി മാറിയ പി വി സിന്ധുവിനെ ഇന്ത്യക്കാര്‍ ഒന്നടങ്കം അഭിനന്ദിക്കുമ്പോള്‍ സിന്ധുവിനെ അവഹേളിക്കുന്ന രീതിയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട് വിവാദത്തിലായിരിക്കുകയാണ് മലയാള ചലച്ചിത്ര സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.

ഓഗസ്റ്റ് 20 നാണ് സനല്‍കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്. എല്ലാവരും സിന്ധുവിനെ ആഘോഷിക്കുകയാണല്ലോ, എന്നാല്‍ ഞാനൊന്ന് തുപ്പിയാലോ… ഓ ഇതിലൊക്കെ എന്തിരിക്കുന്നു ഇത്ര ആഘോഷിക്കാന്‍ എന്നായിരുന്നു പോസ്റ്റ്.

ഇത്തരത്തില്‍ രാജ്യത്തിന് അഭിമാനമായി മാറിയ താരത്തെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ട സനലിനെ വിമര്‍ശിച്ച് ഒരുപാട് പേര്‍ രംഗത്തിറങ്ങി. പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് സനലിനെതിരെ വന്നത്. മാധ്യമങ്ങളും സംഭവം വാര്‍ത്തയാക്കി.

എന്നാല്‍ പിന്നീട് വിശദീകരണവുമായി സനല്‍ രംഗത്ത് വന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് അദ്ദേഹം പ്രതികരിച്ചു. താന്‍ എന്താണ് എഴുതിയതെന്ന് അറിയാതെ തന്നെ കുറ്റപ്പെടുത്തുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

താനെന്താണ് എഴുതിയതെന്ന് മനസിലാക്കാന്‍ തന്റെ പോസ്റ്റുകള്‍ ഫോളോ ചെയ്യുന്ന ആര്‍ക്കും ഒരു പ്രയാസവുമില്ല. ആ പോസ്റ്റിനു മുമ്പും പിന്‍പുമായി വന്നിട്ടുള്ള പോസ്റ്റുകള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇത് മനസിലാകും. എന്നാല്‍ സംഭവിച്ചത് വരികളെ വാച്യാര്‍ത്ഥത്തില്‍ വായിച്ചുകൊണ്ട് അതിനെ മുന്‍നിര്‍ത്തി നേരേ വിപരീതാര്‍ത്ഥം ആരോപിച്ച് എന്നെ തെറിപറയുന്ന ഒരാള്‍ക്കൂട്ടം പെട്ടെന്ന് ഉണ്ടായി എന്നതാണ്. ഈ ആള്‍ക്കൂട്ടത്തിന്റെ പ്രതികരണം വായിച്ചാല്‍ മാത്രം മതി അവര്‍ എത്രമാത്രം കാപട്യവും സ്ത്രീവിരുദ്ധതയും ഉള്ളില്‍ പേറിയാണ് ഈ അക്രമണം നടത്തുന്നതെന്ന് മനസിലാക്കാന്‍. ആ ആള്‍ക്കൂട്ടത്തിന്റെ തെറിവിളി കമെന്റുകള്‍ക്ക് മറുപടിപറയേണ്ട യാതൊരു ബാധ്യതയും ഉത്തരവാദിത്തവും തനിക്കില്ലെന്നും ഫെയ്‌സ്ബുക്കിലൂടെ സനല്‍കുമാര്‍ ശശിധരന്‍ മറുപടി നല്‍കി.

സനല്‍ കുമാര്‍ ശശിധരന്റെ വിശദീകരണം 

DONT MISS
Top