ചിരഞ്ജീവിക്കെതിരായ പരാമര്‍ശം: രാം ഗോപാല്‍ വര്‍മ്മ ആരാധകരോട് മാപ്പ് പറഞ്ഞു

chiranjeevi-1

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ ചിത്രം കെയ്ദി നമ്പര്‍ 150-നെ വിമര്‍ശിച്ച ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ ആരാധകരോട് മാപ്പ് പറഞ്ഞു. ചിരഞ്ജീവിയുടെ 61-ആം പിറന്നാളില്‍ ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്ററും ടീസറും പുറത്തിറങ്ങിയതിന് പിന്നാലെയാണ് ആര്‍ജിവി മാപ്പപേക്ഷയുമായി രംഗത്ത് വന്നത്.

ചിരഞ്ജീവിക്കെതിരെ മുന്‍പ് പല തവണ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനവുമായെത്തിയ രാം ഗോപാല്‍ വര്‍മ്മ പുതിയ ചിത്രത്തെ ഏറെ പുകഴ്ത്തി. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം വെള്ളിത്തിരയില്‍ തിരികെയെത്തുന്ന ചിരഞ്ജീവിയുടെ 150-ആം ചിത്രമാണ് കെയ്ദി നമ്പര്‍ 150. ചിത്രത്തില്‍ ചിരഞ്ജീവിയുടെ ലുക്കും ടീസറും സിനിമാലോകത്ത് ഏറെ ചര്‍ച്ചയായി കഴിഞ്ഞു.

DONT MISS
Top