‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് അയ്യപ്പദാസാ’; കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലൊ ടീസര്‍

kochauva

ചിത്രത്തിലെ ഒരു രംഗം

മലയാളികള്‍ക്ക് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഉദയാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തു വന്നു. സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും നടന്‍ സുധീഷിന്റെ മകന്‍ രുദ്രാക്ഷുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. 30 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഉദയാ ഒരു സിനിമയൊരുക്കുന്നത്.

നാട്ടിലെ സകലപ്രശ്‌നങ്ങളിലും ഇടപെടുന്ന തനി ഗ്രാമീണനായ കൊച്ചൗവ്വ എന്ന യുവാവിന്റെ ജീവിതത്തെ അത്തരമൊരു പ്രശ്‌നം അപ്പാടെ മാറ്റിമറിക്കുന്ന കഥയാണ് കൊച്ചൌവ്വ പൌലോ അയപ്പ കൊയ്‌ലോ പറയുന്നത്. കൊച്ചൗവ്വയെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കും. പ്രശസ്ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ് എന്ന പുസ്തകവും അദ്ദേഹത്തിന്റെ വാക്കുകളും കൊച്ചൗവ്വയുടെ ജീവിതത്തിലേക്കും കടന്നുചെല്ലുന്നുണ്ട്. സിദ്ധാര്‍ത്ഥ് ശിവ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനു പുറമേ നെടുമുടി വേണു, കെപിഎസി ലളിത, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, മണിയന്‍പിള്ള രാജു, അജു വര്‍ഗ്ഗീസ്, മുത്തുമണി, ശ്രീദേവി ഉണ്ണി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂരജ് എസ്. കുറുപ്പാണ് സംഗീതസംവിധാനം. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നീല്‍ ഡി കുഞ്ഞയാണ്. ഓണം റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും.

DONT MISS
Top