പപ്പടവും പായസവും കൂട്ടി വാഴയിലയില്‍ ഒരുഗ്രന്‍ ഊണ്; യുഎസ് കോണ്‍സുലേറ്റ് ജനറലിന്റെ വീഡിയോ വൈറലാകുന്നു

kkkkകത്തിയും സ്പൂണും ഇല്ലാതെ സായിപ്പിന് ഭക്ഷണം കഴിക്കാന്‍ അറിയില്ല. എന്നാല്‍ വാഴയിലയില്‍ ചൂടുള്ള ചോറും നൂറു കൂട്ടം കറികളും പപ്പടവും പഴവും പായസവും കാണുമ്പോള്‍ ആര്‍ക്കും കഴിക്കാന്‍ തോന്നും. അത്തരത്തില്‍ കത്തിയും സ്പൂണുമില്ലാതെ വാഴയിലയില്‍ ഊണ് കഴിക്കുന്ന യുഎസ് കോണ്‍സുലേറ്റ് ജനറലിന്റെ വീഡിയോ വൈറലാവുകയാണ്.

വാഴയിലില്‍ സദ്യ ഉണ്ണുന്ന രീതി കോണ്‍സുലേറ്റ് ജനറലിനെ അതിശയിപ്പിച്ചിരിക്കുകയാണ്. മദ്രാസ് ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സദ്യയിലാണ് കോണ്‍സുലേറ്റ് ജനറലും കോണ്‍സുലേറ്റ് അംഗങ്ങളും അവരുടെ കുടുംബവും കുടുംബവും വാഴയിലയില്‍ ഭക്ഷണം കഴിക്കാനായി എത്തിയത്. ഊണ് കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എല്ലാ വര്‍ഷവും ആഗസ്ത് 22 നാണ് മദ്രാസ് ദിനം ആഘോഷിക്കുന്നത്. ദിനത്തോടനുബന്ധിച്ച് ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കല്‍, ഫോട്ടോ എക്‌സ്ബിഷന്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മദ്രാസിന്റെ തനതു രീതിയിലുള്ള സദ്യയും ഇതിന്റെ ഭാഗമായിരുന്നു. കാശിവിനായക മെസിലാണ് സദ്യ ഉണ്ണാന്‍ എത്തിയത്. കൂടെയുണ്ടായിരുന്ന കുട്ടികള്‍ക്കും നമ്മുടെ ഭക്ഷണരീതി അതിശയിപ്പിക്കുന്നതായിരുന്നു.

DONT MISS