കാണാതായ നിമിഷ ഫാത്തിമയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു; വീട്ടില്‍ സന്ദേശമെത്തി

NIMISHA--FATHIMA

നിമിഷ ഫാത്തിമയും ഭര്‍ത്താവും

തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ പാലക്കാട് നിന്നും കാണാതായ നിമിഷ ഫാത്തിമയ്ക്ക് പെണ്‍കുഞ്ഞ് പിറന്നതായി സന്ദേശമെത്തി. കഴിഞ്ഞ ദിവസം പാലക്കാട്ടെ ഭര്‍ത്താവിന്റെ വീട്ടില്‍ ലഭിച്ച സന്ദേശത്തിലാണ് ഇക്കാര്യം വീട്ടുകാര്‍ അറിയുന്നത്.

നിമിഷ ഫാത്തിമ അഫ്ഗാനിസ്ഥാനില്‍ ഉള്ളതായാണ് സൂചന. കഴിഞ്ഞ ദിവസം നിമിഷയുടെ ഭര്‍ത്താവ് ബെക്‌സന്‍ വിന്‍സെന്റ് എന്ന ഈസയുടെ വീട്ടിലേക്കാണ് ഫോണ്‍ സന്ദേശം എത്തിയത്. അമ്മയുടെ ഫോണിലേക്ക് അനുജന്‍ യഹിയയുടെ പേരിലാണ് സന്ദേശം ലഭിച്ചത്. നമ്പറിനു മുന്നില്‍ +93 എന്ന കോഡ് ഉണ്ട്. ഇതാണ് സംഘം അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്ന തെളിവിന് അടിസ്ഥാനം. മകള്‍ പ്രസവിച്ച വിവരം പാലക്കാട് നിന്നും നിമിഷയുടെ അമ്മ ബിന്ദുവും അറിഞ്ഞു.

കേരളത്തില്‍ നിന്നും കാണാതാകുമ്പോള്‍ നിമിഷ ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവും ഭര്‍തൃ സഹോദരനുമൊപ്പമാണ് നിമിഷയെ കാണാതായത്. സംഘം ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.

DONT MISS
Top