പത്ത് രൂപയ്ക്ക് ഊണോ?; മംഗലാപുരത്തെ ഈ ഹോട്ടലില്‍ എത്തിയാല്‍ മതി

Representational Image

Representational Image

മംഗലാപുരം: പലതരത്തിലുള്ള കറികളുമായി പത്ത് രൂപയ്ക്ക് ഇന്നത്തെ കാലത്ത് ഒരു ഊണ് കഴിക്കാന്‍ സാധിക്കുമോ? അത്തരത്തിലൊരു ഊണ് സ്വപ്‌നങ്ങളില്‍ മാത്രമാണെന്ന് കരുതെണ്ട. മംഗലാപുരത്തെ സുള്ള്യയിലുള്ള ഹോട്ടല്‍ രാമപ്രസാദിലാണ് പത്ത് രൂപയ്ക്ക് ഊണ് ലഭിക്കുക.

1938ലാണ് രാമപ്രസാദ് ഹോട്ടല്‍ സ്ഥാപിതമായത്. ആദ്യകാലങ്ങളില്‍ 25 പൈസ നിരക്കിനായിരുന്നു ഹോട്ടലില്‍ ഊണ് നല്‍കിയിരുന്നത്. 2014 ലാണ് ഊണിന്റെ വില 5 രൂപയായി നിശ്ചിതപ്പെടുത്തിയത്. ഇപ്പോള്‍ അത് പത്ത് രൂപയില്‍ നില്‍ക്കുന്നു. തുടക്കകാലത്ത് ഓല മേഞ്ഞ മേല്‍ക്കൂരയുമായി ആരംഭിച്ച രാമപ്രസാദ് ഹോട്ടലിന് ഇന്ന് 200 ഓളം ജീവനക്കാരുണ്ട്.

വില കുറവായതിനാല്‍ വലിയ തിരക്കാണ് ഊണിന്റെ സമയമാകുമ്പോള്‍ അനുഭവപ്പെടുക. പലപ്പോഴും ക്യൂ നിര്‍ത്തേണ്ടി വരുന്ന സാഹചര്യമാണെന്ന് ഹോട്ടലുടമ സുന്ദര സരലയ പറയുന്നു. വിദ്യാര്‍ത്ഥികളും ദൈനംദിന ജോലിക്കാരുമാണ് ഹോട്ടലിന്റെ സ്ഥിരം സന്ദര്‍ശകരെന്നും സുന്ദര സരലയ കൂട്ടിചേര്‍ക്കുന്നു.

78 വര്‍ഷം മുമ്പ് സുന്ദര സരലയയുടെ പിതാവ് വെങ്കട സരലയ കാസര്‍ഗോഡില്‍ നിന്നും മംഗലാപുരത്തേക്ക് കുടിയേറി ആരംഭിച്ചതാണ് രാമപ്രസാദ് ഹോട്ടല്‍. പിതാവിന്റെ ജീവവായുവായിരുന്ന ഹോട്ടലിനെ തുടര്‍ന്നും  മുന്നോട്ട് കൊണ്ടുപോകാനാണ് മകന്‍ സുന്ദര സരലയയുടെ തീരുമാനം.

DONT MISS
Top