സിന്ധുവിന് സമ്മാനപ്പെരുമഴ; സച്ചിന്‍ ബിഎംഡബ്ല്യു കാര്‍ സമ്മാനിക്കും

Sindhu2

പി വി സിന്ധു

ഹൈദരാബാദ്: ഒളിമ്പിക്‌സില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ പി വി സിന്ധുവിന് രാജ്യം ആദരവറിയിക്കുകയാണ്. ബാഡ്മിന്റണില്‍ വെള്ളി നേടിയ സിന്ധുവിന് നിരവധി സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെലങ്കാന സര്‍ക്കാര്‍ അഞ്ച് കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പണം കൂടാതെ, 1000 അടി ഭൂമി സിന്ധുവിന് നല്‍കാനും സിന്ധു സമ്മതിച്ചാല്‍ തെലുങ്കാന സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നത ഉദ്യോഗം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സിന്ധുവിന്റെ പരിശീലകന്‍ പുല്ലേല ഗോപിചന്ദിന് ഒരു കോടി രൂപ പാരിതോഷികവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബിഎംഡബ്ല്യു കാര്‍ നല്‍കാമെന്ന് അറിയിച്ചിരിക്കുകയാണ് ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് വി ചാമുണ്ഡേശ്വരനാഥ്. സിന്ധുവിന് കാര്‍ സമ്മാനിക്കുന്നത് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറാണ്. വി ചാമുണ്ഡേശ്വരനാഥിന്റെ അടുത്ത സുഹൃത്താണ് സച്ചിന്‍.

കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ സെയ്‌ന നെഹ്‌വാളിന് ബിഎംഡബ്ല്യു കാര്‍ സമ്മാനമായി നല്‍കിയിരുന്നു.

DONT MISS
Top