തിക്രീത് കൂട്ടക്കൊല: 36 ഐഎസ് ഭീകരരെ ഇറാഖ് തൂക്കിലേറ്റി

islamic-state

ബാഗ്ദാദ്: 2014ല്‍ തിക്രീതിലുണ്ടായ കൂട്ടക്കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ച 36 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഇറാഖ് തൂക്കിലേറ്റി. നസിറിയാ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്. ഫെബ്രുവരിയില്‍ ഇവര്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടായിരുന്നു. ഇറാഖ് പ്രസിഡന്റ് ഫുവാദ് മോസത്തിന്റെ അംഗീകാരത്തോടെയാണ് വധശിക്ഷ നടപ്പിലാക്കിയത്.

2014 ജൂണ്‍ 12 നാണ് ഭീകരര്‍ തിക് രീത്തിലുള്ള ക്യാമ്പ് ആക്രമിച്ച് കൂട്ടക്കുരുതി നടത്തിയത്.
ഭീകരര്‍ നടത്തിയ ആക്രണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെടുകയും ബാക്കിയുള്ളവരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി വധിക്കുകയും ചെയ്തിരുന്നു. സലാഹുദ്ദീന്‍ പ്രവിശ്യയില്‍പെടുന്ന തിക്രിത്തിലെ ക്യാമ്പ് സ്പീഷര്‍ എന്നറിയപ്പെട്ട സൈനികത്താവളത്തില്‍ 1,700 സൈനികരാണുണ്ടായിരുന്നത്. 2015ല്‍ മേഖല ഇസിസില്‍ നിന്നും സൈന്യം തിരിച്ചുപിടിച്ചുപ്പോള്‍ നിരവധി സൈനികരുടെ അസ്ഥികളടങ്ങിയ കുഴിമാടം കണ്ടെത്തിയിരുന്നു.

DONT MISS
Top