മേനകാ ഗാന്ധിയുടെ ‘നായ സ്‌നേഹത്തിനെതിരെ’ മലയാളി ഹാക്കര്‍മാരുടെ പ്രതികാരം; പീപ്പിള്‍ ഫോര്‍ ആനിമല്‍സ് ഇന്ത്യ സൈറ്റ് ഹാക്ക് ചെയ്തു

hacking

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശിലുവമ്മയുടെ ചിത്രവും വാര്‍ത്തയും വെബ്സൈറ്റിന്റെ പേജില്‍

തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയുടെ മൃഗാവകാശ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റ് മലയാളി ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് ഇന്ത്യ(http://www.peopleforanimalsindia.org/) എന്ന വെബ്‌സൈറ്റിന്റെ ആര്‍ട്ടിക്കിള്‍ പേജ് (http://www.peopleforanimalsindia.org/articles.php) ആണ് ഹാക്ക് ചെയ്തത്.

ഹാക്ക് ചെയ്ത പേജില്‍ തിരുവനന്തപുരം പുല്ലുവിളയില്‍ നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശിലുവമ്മയുടെ ചിത്രവും വാര്‍ത്തയും നല്‍കിയിട്ടുണ്ട്. തെരുവ് നായ്ക്കളില്ലാത്ത ഇന്ത്യ എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

stray

കേരളാ സൈബര്‍ വാരിയേഴ്‌സ് എന്ന ഹാക്കിംഗ് ടീമാണ് മേനകാ ഗാന്ധിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. നേരത്തേ കേരളത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമം വര്‍ദ്ധിച്ചപ്പോള്‍ വിചിത്രമായ മറുപടിയുമായി രംഗത്ത് വന്നയാളാണ് മേനക ഗാന്ധി. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ മരം കണ്ടുപിടിക്കണമെന്നും. നായ്ക്കള്‍ ആക്രമകാരികളല്ലെന്നും അവര്‍ പറഞ്ഞു. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്.

മേനക ഗാന്ധി

സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ അക്രമം ദിനംപ്രതി കൂടി വരുമ്പോഴും നായ്ക്കളെ കൊല്ലരുതെന്ന മേനകാ ഗാന്ധിയുടെ നിനപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് സൈബര്‍ വാരിയേഴ്‌സ് ഔദ്യോഗിക വൈബ്‌സൈറ്റ് ഹാക്ക് ചെയ്തത്.

ഇന്ത്യ ഹാക്കിംഗ് ഗ്രൂപ്പുകളില്‍ പ്രധാനിയായ കേരള സൈബര്‍ വാരിയേഴ്സ് സ്വാതന്ത്ര്യദിനത്തില്‍ 50 പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇന്ത്യയ്ക്കുവേണ്ടി സൈബര്‍ ലോകത്ത് പോരാടുന്ന തങ്ങള്‍ ചെകുത്താനും അഴിമതിക്കും തീവ്രവാദത്തിനും എതിരാണെന്ന പ്രഖ്യാപനം നടത്തിക്കൊണ്ടാണ് 50 പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തത്.

സ്വാതന്ത്ര്യദിനത്തില്‍ ഹാക്ക് ചെയ്ത പാക് വെബ്സൈറ്റ്

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കേരള സൈബര്‍ വാരിയേഴ്‌സ് 20 ബംഗ്ലാദേശി വെബ്‌സൈറ്റുകളും ഹാക്ക് ചെയ്തിരുന്നു. ഏഷ്യാകപ്പില്‍ ഇന്ത്യബംഗ്ലാദേശ് ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി ധോണിയുടെ തല കൈയില്‍പിടിച്ചുനില്‍ക്കുന്ന ബംഗ്ലാദേശി പേസര്‍ ടസ്‌കിന്‍ അഹമ്മദിന്റെ ചിത്രം ബംഗ്ലാദേശ് ആരാധകര്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനു പ്രതികാരമെന്നോണമാണ് 20 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതെന്ന് കേരള സൈബര്‍ വാരിയേഴ്‌സ് അന്ന് പ്രഖ്യാപിച്ചിരുന്നു.

DONT MISS
Top