മലയാളികളുടെ തിരോധാനം: കേസില്‍ തുടരന്വേഷണം പ്രതിസന്ധിയില്‍

islamic-state

Representational Image

കാസര്‍കോട്: ഇസ്‌ലാമിക് സ്‌റ്റേറ്റ് ബന്ധം ആരോപിക്കുന്ന മലയാളികളുടെ തിരോധാന കേസില്‍ അന്വേഷണം പ്രതിസന്ധിയില്‍. കേസില്‍ യു.എ.പി.എ നിയമ പ്രകാരം മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടും അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലാണ്. സംസ്ഥാനത്ത് നിന്നും 24 പേരെ കാണാതായ സംഭവം എന്‍ഐഎക്ക് വിടുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി 24 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് ഇവര്‍ക്ക് ഐ.എസ് ബന്ധം സ്ഥിതികരിക്കുകയും ചെയ്തതോടെയാണ് മലായാളികളുടെ തിരോധാന കേസ് രാജ്യ ശ്രദ്ധ നേടുന്നത്. സംഭവം നടന്ന് മൂന്ന് മാസം പിന്നിട്ടിട്ടും കേസില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. കാണാതായവര്‍ ബന്ധുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞത് മാത്രമാണ് അന്വേഷണത്തിലുണ്ടായ ഏകനേട്ടം. കാസര്‍കോട് നിന്നും രാജ്യം വിട്ടവര്‍ക്ക് ഐ.എസ് ബന്ധം ഉണ്ടെന്ന നിഗമനത്തില്‍ പോലീസ് യുഎപിഎ ചുമത്തി നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

പടന്ന സ്വദേശി അബ്ദുള്‍ റാഷിദിന്റെ നേതൃത്വത്തിലാണ് സംഘം ഐ.എസ് കേന്ദ്രത്തില്‍ എത്തിചേര്‍ന്നത്. അഫ്ഗാനിസ്ഥാനിലെ ടോറാബോറാ മലനിരകളിലെ രഹസ്യ കേന്ദ്രത്തിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. നാട് വിട്ടവര്‍ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശങ്ങളില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. എന്നാല്‍ തുടരന്വേഷണം ലോക്കല്‍ പോലീസിന് പരിമിതികള്‍ക്ക് അപ്പുറമാണ്. കേസ് ദേശീയ സുരക്ഷാ ഏജന്‍സിക്ക് കൈമാറുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

DONT MISS
Top