ഇന്ത്യയുടെ മെഡല്‍ നേട്ടം ആഘോഷിച്ച് യൂബറും

Uber shuttles 3x2

വനിതാ ബാറ്റ്മിന്റണില്‍ പി.വി സിന്ധുവിന്റെ മെഡല്‍ നേട്ടം ആഘോഷിച്ച് കൊണ്ട് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യൂബറും രംഗത്ത്. രാജ്യമെങ്ങും സിന്ധുവിന് പിന്തുണയും അഭിവാദ്യവുമായി പ്രമുഖര്‍ വന്നതിന് പിന്നാലെയാണ് ‘ഡിജിറ്റല്‍’ പിന്തുണയുമായി യൂബറും രംഗത്തെത്തിയത്.

മാപ്പില്‍ കാറിന് പകരം ഷട്ടിലിന്റെ ചിത്രവുമായാണ് യൂബര്‍ ആപ്പ് സിന്ധുവിന്റെ ആഘോഷത്തില്‍ പങ്ക് ചേര്‍ന്നത്. മാപ്പിനുള്ളില്‍ ഷട്ടില്‍ കോക്കുകളെ കണ്ട ഉപയോക്താക്കളാകട്ടെ ഇരു കൈയും നീട്ടിയാണ് നീക്കത്തെ സ്വീകരിച്ചത്. ഒരു ദിവസം മാത്രമാണ് മാപ്പില്‍ ഷട്ടിലുകളുണ്ടാവുക എന്ന യൂബര്‍ അറിയിച്ചു.

റിയോയിലെ സിന്ധുവിന്റെ മെഡല്‍ നേട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം യൂബറും പങ്ക് ചേരുകയാണെന്നും സിന്ധുവിനോടുള്ള ആദരമാണ് ഷട്ടിലുകളിലൂടെ പ്രകടമാക്കുന്നത് എന്ന് യൂബര്‍ വക്താവ് അറിയിച്ചു.

യൂബറിന്റെ ആഘോഷത്തില്‍ പങ്ക് ചേര്‍ന്ന് കൊണ്ട് ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്ത ഏതാനും ട്വീറ്റുകള്‍

DONT MISS
Top