സിന്ധുവിന് ഇനി ഫോണ്‍വിളിക്കാം, ഐസ്‌ക്രീം കഴിക്കാം

pv-sindhuu

പി വി സിന്ധു

റിയോ: രാജ്യത്തിന് അഭിമാനമായി ഒളിമ്പിക്‌സില്‍ വെള്ളി നേടിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് ഇനി ഫോണ്‍ വിളിക്കുകയും ഐസ്‌ക്രീം കഴിക്കുകയും ചെയ്യാം. മത്സരത്തിനു മുമ്പ് മെഡല്‍ മാത്രമായിരുന്നു പരിശീലകന്‍ പുല്ലേല ഗോപീചന്ദിന്റെ ലക്ഷ്യം. സിന്ധുവിന് പരിശീലനത്തിന്റെ ഭാഗമായി ഫോണ്‍ വിളിക്കാനും ഭക്ഷണം കഴിക്കാനും ഗോപീചന്ദ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

സിന്ധുവിന് ഐസ്‌ക്രീം ഏറെ ഇഷ്ടമാണ്. എന്നാല്‍ ഗോപീചന്ദ് കഴിക്കാന്‍ അനുവാദം നല്‍കിയിരുന്നില്ല. 13 ദിവസമായി ഫോണില്‍ കളിക്കാനും സിന്ധുവിന് അനുവാദം നല്‍കിയിരുന്നില്ല. പരിശീലനത്തിനിടെ ഏകാഗ്രത നഷ്ടമാകുമെന്നതിനാലാണ് ഫോണ്‍ ഉപയോഗം വിലക്കിയത്. ഫിറ്റ്‌നസ്സിനെ ബാധിക്കുമെന്നതിനാല്‍ ഐസ്‌ക്രീമും ഒഴിവാക്കി.

ചിട്ടയായ പരിശീലനവും അച്ചടക്കവുമായിരുന്നു ഗോപീചന്ദ് എന്ന പരിശീലകനില്‍ നിന്നും സിന്ധുവിന് ലഭിച്ചത്. ബാഡ്മിന്റണിലെ ഉയരക്കാരെ ഇഷ്ടപ്പെടുന്ന ഗോപീചന്ദ്, സിന്ധുവിനെ കരുത്തയാക്കി. മികച്ച കായികക്ഷമതയുള്ള കായിക താരമായാണ് സിന്ധുവിനെ ഗോപീചന്ദ് വളര്‍ത്തിയെടുത്തത്. ഉയരക്കൂടുതലാണ് സിന്ധുവിന്റെ കരുത്തെന്ന് തിരിച്ചറിഞ്ഞ ഗോപീചന്ദ്, സിന്ധുവിന്റെ മത്സരശൈലി തന്ത്രപരമായി ക്രമീകരിച്ചു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി ഗോപീചന്ദിന്റെ കീഴില്‍ പരിശീലനം നടത്തുന്ന പി.വി സിന്ധു രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലം നേടിയിട്ടുണ്ട്.

DONT MISS
Top