‘കരോലിന നീ തന്നെയാണ് ജയിക്കേണ്ടത്, നീ ഇന്ത്യയിലായിരുന്നു ജനിച്ചിരുന്നതെങ്കില്‍ ഉത്തമഭാര്യയായി തീ ഊതുന്നുണ്ടാവും’ ഒരു മലയാളിയുടെ തുറന്ന കത്ത്

ABDUL-RASHEEDഇരുപത്തി മൂന്നാം വയസ്സില്‍ ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ സ്വര്‍ണം എന്ന സ്വപ്‌നം സ്വന്തമാക്കിയ സ്‌പെയിനിന്റെ കരോലിന മാരിന് മലയാളിയായ എം അബ്ദുള്‍ റഷീദ് എഴുതിയ തുറന്ന് കത്ത് ഫെയ്‌സ്ബുക്കില്‍ വൈറലാകുന്നു. കരോലിന നീ തന്നെയാണ് ജയിക്കേണ്ടത് എന്ന തുടക്കത്തോടെയുള്ള കത്ത് രാജ്യത്തെ സ്ത്രീകളെ സമൂഹം എങ്ങനെ പരിഗണിക്കുന്നുവെന്നതിന്റെ സൂനകളും നല്‍കിയിരിക്കുന്നു.

വെറും ഇരുപത്തിമൂന്നാം വയസില്‍ ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണ്‍ സ്വര്‍ണം എന്ന ആ ഉജ്ജ്വല നേട്ടം കൊയ്ത പ്രിയപ്പെട്ട കരോലിന മാരിന്, ആദരവോടെ ഒരു ഇന്ത്യക്കാരന്‍ എഴുതുന്നത്.. എന്ന തുടക്കത്തോടെയാണ് കത്ത് ആരംഭിക്കുന്നത്.

‘തോൽപ്പിച്ചത് ഞങ്ങളുടെ നാട്ടുകാരിയെ ആണെങ്കിലും സത്യത്തിൽ നീ ജയിച്ചതിൽ അതിയായ സന്തോഷമുണ്ട്. നീ തന്നെയാണ് ഈ ഫൈനൽ ജയിക്കേണ്ടത് എന്ന ഉറച്ച വിശ്വാസവും ഉണ്ട്. തീർത്തും നീതിയുക്തമായ ഈ വിജയത്തിൽ നിനക്ക് എല്ലാ അഭിനന്ദനങ്ങളും അർപ്പിക്കട്ടെ, കരോലിനയുടെ വിജയത്തില്‍ സ്വന്തം രാജ്യത്തിന്റെ കായിക പാരമ്പര്യവും വര്‍ഷങ്ങള്‍ നീണ്ടു നിന്ന പിന്തുണയും പ്രോത്സാഹനുവും ഉണ്ടെന്നു പറയുന്ന അബ്ദുള്‍ റഷീദ് സാക്ഷിയും സിന്ധുവും ഒക്കെ അവരുടെ മാത്രമായ അധ്വാനംകൊണ്ടു ഒരു വെള്ളിയോ വെങ്കലമോ നേടുമ്പോൾ ഫേസ്‌ബുക്കിൽ ദേശാഭിമാന പോസ്റ്റ് ഇടും എന്നത് ഒഴിച്ചാൽ ഞങ്ങൾ ഇന്ത്യക്കാർക്ക് ഈ സ്പോർട്സിനോട് വലിയ ആത്മാർഥത ഒന്നും ഇല്ല. ഒക്കെ ഒരു പ്രകടനം ആണെന്നു കൂടു കുറിപ്പില്‍ പറയുന്നു.

കച്ചവടം ബൗണ്ടറി കടക്കുന്ന ക്രിക്കറ്റ് മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ പതിയുന്ന കായികവിനോദം, ക്രിക്കറ്റിൽ പാകിസ്ഥാന് എതിരെ സിക്സർ അടിക്കുന്നതാണ് ഞങ്ങളുടെ കായിക പ്രേമവും ദേശാഭിമാനവും ഏറ്റവും ഉന്നതിയിൽ എത്തുന്ന നിമിഷം.ഒരു പന്ത് കിട്ടിയാൽ അത് എങ്ങനെ അടിച്ചുയർത്താം എന്നാണു കായികതാരം ചിന്തിക്കുക. പക്ഷെ, ആ പന്ത് ഉപയോഗിക്കാതെ എങ്ങനെ അടിച്ചുമാറ്റി വിൽക്കാം എന്നാണു ഞങ്ങളുടെ ആലോചന.സിന്ധുവിനും സാക്ഷിക്കും അഭിവാദ്യം അർപ്പിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റുകൾ കണ്ട് ഞങ്ങൾ 130 കോടി വരുന്ന ഈ മഹാരാജ്യത്തെ പ്രജകൾ ഒടുക്കത്തെ ദേശാഭിമാനികളും കായികപ്രേമികളും ആണ് എന്നോന്നും വിചാരിച്ചേക്കരുതേയെന്നു പറയുന്ന കുറിപ്പില്‍ ഇങ്ങു ഇന്ത്യയിൽ ആയിരുന്നു നീ ജനിച്ചത് എങ്കിൽ ഒളിമ്പിക്സ് മെഡലിന് പകരം രണ്ടോ മൂന്നോ പിള്ളേരേം ചുമന്നു ഏതെങ്കിലും അടുക്കളയിൽ ഉത്തമ ഭാര്യ ആയി തീ ഊതുന്നുണ്ടാവും നീ ഇപ്പോൾ. ഇനി കായികതാരം ആയാൽ തന്നെ ഏറിപ്പോയാൽ കോളേജ് ലെവൽ വരെ. അപ്പൊ പിടിച്ചു കെട്ടിക്കും. പിന്നെ ജീവിതം ഉത്തമ ഭാര്യ ആയി കട്ടാപൊഹയെന്ന് പറഞ്ഞ്, ഇപ്പോൾ തന്നെ വൈകി. രാവിലെ നേരത്തെ എണീറ്റ് പെങ്ങളെ എൻട്രൻസ് കോച്ചിങ് ക്ലാസ്സിൽ കൊണ്ടുവിടാൻ ഉള്ളതാണെന്ന സ്വയം വിമര്‍നത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

DONT MISS
Top