ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പിവി സിന്ധുവിനെ തോല്‍പ്പിച്ചത് ഈ ഇതിഹാസതാരം, വായിക്കാം കരോലിന മാരിനെക്കുറിച്ച്

കരോലിന മാരിന്

കരോലിന മാരിന്

റിയോയില്‍ ഒരു ഗെയിം പോലും വഴങ്ങാതെ ഫൈനലില്‍ എത്തിയ സ്പാനിഷ് താരം കരോലിന മാരിന്‍ ഒരു ഭാഗത്ത്… 125 കോടി ജനതയുടെ പ്രാര്‍ത്ഥനകളും പ്രതീക്ഷകളുമയി പി.വി സിന്ധു മറുഭാഗത്ത്. നിര്‍ണ്ണായക മത്സരത്തില്‍ പി.വി സിന്ധു പൊരുതി തോറ്റെങ്കിലും, തോല്‍വിയുടെ പിന്നില്‍ കരോലിന മാരിന്റെ വിജയവും തിളക്കമാര്‍ന്നതാണ്. ആദ്യ സെറ്റില്‍ തകര്‍ന്ന കരോലിന മാരിന്റെ തിരിച്ചു വരവ് മികവുറ്റതാണ്. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ പോലും, മത്സരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം കൈയടക്കുവാന്‍ ലോക ഒന്നാം നമ്പര്‍ താരം കരോലിന മാരിന്‍ നടത്തിയ നീക്കങ്ങള്‍ തന്ത്രങ്ങളുടെ പട്ടികയിലേക്ക് പുതിയ അധ്യായങ്ങളാണ് കൂട്ടി ചേര്‍ക്കുന്നത്. കരോലിന മാരിന്റെ റിയോ സ്വര്‍ണ്ണം വരെയുള്ള ജൈത്രയാത്ര പരിശോധിക്കുകയാണെങ്കില്‍, സ്‌പെയിനിന് മെഡല്‍ സുനിശ്ചിതമായി ഉറപ്പിച്ചിട്ടാണ് കോര്‍ട്ടിലിറങ്ങിയിരുന്നത്.

Carolina_Marin-Juegos_Olimpicos_2016-Badminton-Rio_de_Janeiro-Juegos_Olimpicos_148749119_13893674_1706x1280

ഗ്രൂപ്പ് മത്സരങ്ങളില്‍ ഫിന്‍ലാന്റ് താരങ്ങളായ നന്നാ വയ്‌നോയെയും, ഡെയ്ന്‍ ലെയ്‌നിനെയും ഏകപക്ഷീയമായി കീഴടക്കിയാണ് കരോലിന മാരിന്റെ തുടക്കം. തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍, ലോക ഏഴാം നമ്പര്‍ താരം സൂങ്ങ് ജി ഹ്യുനിനെ മടക്കിയയച്ച കരോലിന്‍ ചൈനീസ് താരവും ലോക മൂന്നാം നമ്പറുമായ ലി സുവെറുയിയെ തോല്‍പിച്ചുമാണ് ഫൈനല്‍ ബര്‍ത്തില്‍ ടിക്കറ്റ് നേടിയത്.

carolina-marin-los-juegos-rio-1471461390646

2014-ലും 2015-ലും ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം നേടിയ കരോലിനാ മാരിന്‍ ബാഡ്മിന്റണിലെ ചൈനീസ് ആധിപത്യം തകര്‍ത്തെറിഞ്ഞാണ് തുടര്‍ച്ചയായി രണ്ടുതവണ ലോക ചാമ്പ്യനായത്. ലോകചാമ്പ്യനാവുന്ന ആദ്യ സ്പാനിഷ് താരമെന്ന റെക്കോര്‍ഡും മൂന്നാമത്തെ യൂറോപ്യന്‍ താരമെന്ന റെക്കോര്‍ഡും മാരിന്‍ സ്വന്തം പേരിലാക്കി. 2009-ല്‍ പതിനാറാം വയസില്‍ ഐറിഷ് ഇന്റര്‍നാഷണലില്‍ കിരീട നേട്ടത്തിലൂടെയാണ് മാരിന്‍ ലോക്തതിന്റെ ശ്രദ്ധ ക്ഷണിച്ചത്. 2011-ല്‍ ഫിന്‍ലന്‍ഡില്‍ നടന്ന യൂറോപ്യന്‍ ജൂനിയേഴ്‌സില്‍ ഒറ്റ ഗെയിം പോലും വിട്ടുകൊടുക്കാതെ കിരീടം നേടി മാരിന്‍ വീണ്ടും വാര്‍ത്ത സൃഷ്ടിച്ചു. 2013-ല്‍ ചൈനയില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തി മാരിന്‍ സീനിയര്‍ തലത്തിലേക്കുള്ള വരവറിയിച്ചു. 2014-ല്‍ യൂറോപ്യന്‍ സീനിയര്‍ കിരീടവും ലോക ചാമ്പ്യന്‍ഷിപ്പും ജയിച്ച് മാരിന്‍ എതിരാളികള്‍ ഭയക്കുന്ന താരമായി വളര്‍ന്നു. 2015-ലെ ലോക ചാമ്പ്യന്‍ഷിപ്പിലും കിരീടം നിലനിര്‍ത്തിയതോടെ മാരിന്‍ ബാഡ്മിന്റണ്‍ ലോകത്തിന്റെ നെറുകയിലുമെത്തി.

DONT MISS
Top