പ്രേതത്തെ നേരില്‍ കണ്ട കാഴ്ച വിവരിക്കുന്ന തമിഴ് നടന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍

SOORI

തമിഴ് ഹാസ്യതാരം സൂരി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. അര്‍ദ്ധരാത്രിയില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ മുന്‍പില്‍ പെട്ടെന്ന് ഒരു അഞ്ജാത രൂപം പ്രത്യക്ഷപ്പെട്ടതായും അത് സത്യത്തില്‍ പ്രേതമായിരുന്നുവെന്നും സൂരി ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

കോയമ്പത്തൂര്‍- പഴനി റോഡില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ഷൂട്ടിംഗ് സെറ്റില്‍ നിന്നും താമസിക്കുന്ന ഹോട്ടലിലേക്കുള്ള മടക്കയാത്രയിലാണ് നടന് ഈ പേടിപ്പിക്കുന്ന അനുഭവം ഉണ്ടായത്. നടനും ഡ്രൈവറും മാത്രമാണ് അപ്പോള്‍ കാറിലുണ്ടായിരുന്നത്.

പെട്ടെന്ന് റോഡിന് നടുവിന്‍ അസാധാരണമായ ഒരു വസ്തു പ്രത്യക്ഷപ്പെട്ടു. ആദ്യം വെറുതെ തോന്നിയതാണെന്ന് വിചാരിച്ചെങ്കിലും ആ രൂപം റോഡിന് കുറുകെ വന്ന് നിന്നു. ഇതേത്തുടര്‍ന്ന് ലൈറ്റ് ഓഫ് ചെയ്ത് കാര്‍ മുന്നോട്ടു പോകാന്‍ ഡ്രൈവറോട് സൂരി ആവശ്യപ്പെടുകയായിരുന്നു.

അതേസമയം ഈ വീഡിയോ ആരാധകരെ പറ്റിക്കാന്‍ വേണ്ടിയെടുത്ത വീഡിയോ ആണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പക്ഷെ, സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്.

DONT MISS
Top