ഓണ്‍ലൈന്‍ മദ്യവില്‍പ്പന നിയമലംഘനത്തിന് വഴിയൊരുക്കും, കണ്‍സ്യൂമര്‍ഫെഡിനെതിരെ പരസ്യനിലപാടുമായി മുഹമ്മദ് റിയാസ്

uhamemd-riyasഓണ്‍ലൈനിലൂടെ മദ്യവില്‍പ്പന നടത്താനുള്ള കണ്‍സ്യൂമര്‍ ഫെഡ് തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ്. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയോടുള്ള എതിര്‍പ്പ് തുറന്നു കാട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഹമ്മദ് റിയാസ് പ്രകടിപ്പിച്ചത്.

മദ്യാസക്തി എന്ന വിപത്തിനെ ചെറുക്കുവാന്‍ സഹായിക്കുന്നതല്ല ഓണ്‍ലൈന്‍ മദ്യവില്‍പ്പനയെന്ന് മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ ഓണ്‍ലൈന്‍ വഴി മദ്യം നല്‍കുമെന്ന വാര്‍ത്ത പരക്കുന്നുണ്ട്. 21 വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് നിയമം തടയുന്നുണ്ട. ഓണ്‍ലൈന്‍ മദ്യവില്‍പ്പന ഈ നിയമം ലംഘിക്കാന്‍ കാരണമാകും.

ഓണത്തിന് ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പന നടത്തുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാനാണ് ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കുന്നതെന്നും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് നേരിട്ട് വന്ന് മദ്യം വാങ്ങാനുള്ള അവസരമാരുക്കുമെന്നും മെഹബൂബ് വ്യക്തമാക്കി. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലഭിക്കുന്ന ബില്ലുമായെത്തി ഉപഭോക്താവിന് മദ്യം വാങ്ങാം. ഇതിന് പ്രത്യേക ചാര്‍ജും ഈടാക്കും. വിലകൂടിയ മദ്യമാകും ഓണ്‍ലൈന്‍ വഴി ലഭ്യമാകുക.

ഓണത്തിന് ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പന നടത്തുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന തെറ്റായ നടപടിയാണെന്നും എല്ലാം ശരിയാക്കുന്നതിന്റെ ഭാഗമായി എല്ലാവരേയും കുടിപ്പിച്ചു കിടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ മുരളീധരന്‍ നേരത്തെ പ്രതികരിച്ചിരുന്നു. മദ്യഷാപ്പുകള്‍ തുറക്കുന്നതിന് യുഡിഎഫ് അനുകൂലമല്ലെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിന്റെ നിലപാടാണ് ചെയര്‍മാന്‍ മുന്നോട്ട് വെച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണ്‍ലൈന്‍ മദ്യവില്‍പ്പന നിയമവിധേയമല്ലെന്നും അത് അനുവദിക്കാനാവില്ലെന്നും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു.

DONT MISS
Top