കന്നി ഒളിമ്പിക്‌സില്‍ ചരിത്രമെഴുതി സാക്ഷി

sakshiപൊരുതി നേടിയ വെങ്കല നേട്ടത്തോടെ സാക്ഷി ചിറകു നല്‍കിയത് ഭാരതത്തിന്റെ മുഴുവന്‍ കാത്തിരിപ്പുകള്‍ക്കാണ്. കിര്‍ഗിസ്ഥാന്‍ താരത്തോട് പൊരുതി നേടിയ വിജയത്തോടെ സാക്ഷി ഓടിക്കയറിയത് ഇന്ത്യയുടെ പുത്തന്‍ കായിക ചരിത്രത്തിലേക്കു കൂടിയാണ്. 125 കോടി ജനങ്ങളുടെ കാത്തിരിപ്പുകള്‍ക്ക് വെങ്കല നേട്ടം സമ്മാനിച്ച സാക്ഷിയുടെ വിജയത്തിന് നൂറു സ്വര്‍ണ മെഡലുകളേക്കാള്‍ തിളക്കമുണ്ട്.

sakshi-on-the-podium

ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യ വനിത ഗുസ്തി താരമെന്ന നേട്ടവും ഒളിമ്പിക്‌സില്‍ ഇന്തായ്ക്കായി മെഡല്‍ നേടുന്ന നാലാമത്തെ വനിതാ താരമെന്ന നേട്ടവും റിയോയിലെ വെങ്കല നേട്ടത്തിലൂടെ ഹരിയാനക്കാരിയായ ഈ ഇരുപത്തിമൂന്നുകാരി സ്വന്തമാക്കി.
sakshii

പെണ്‍കുട്ടികള്‍ ഗുസ്തിപോലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനോട് മുഖം തിരിക്കുന്ന യാഥാസ്ഥിതിക ഇന്ത്യന്‍ ഗ്രാമത്തില്‍ നിന്ന് വന്ന ഇന്ത്യന്‍ പെണ്‍ കരുത്തിന്റെ പ്രതീകമാണ് സാക്ഷി മാലിക്ക്. 2002 മുതല്‍ ഈശ്വര്‍ ധാനിയ എന്ന കോച്ചീന്റെ കീഴിലെ അര്‍പ്പണ ബോധത്തോടെയുളള പരിശീലനത്തിന്റെ പ്രതിഫലം കൂടിയാണ് ഈ ചരിത്ര നേട്ടം.
sakshi-malikk

2014 ഗ്ലാസ്‌കൊ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും 2015 ഏഷ്യന്‍ റസിലിംഗ് ചാംമ്പ്യന്‍ ഷിപ്പില്‍ വെങ്കലവും നേടിയിട്ടുള്ളസാക്ഷി ചൈനയുടെ സാങ്ങ് ലാനിനെ മലര്‍ത്തിയടിച്ചാണ്  റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്നത്. എന്നാല്‍ റഷ്യയുടെ കോബലോവോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ സാക്ഷി പരാജയപ്പെട്ടിരുന്നു. പിന്നീട് വലേറിയ ഫൈനലിലേക്ക് മുന്നേറിയതോടെ സാക്ഷിക്ക് റെപ്പഷാഗെ റൗണ്ടില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. അത് പിന്നെ ചരിത്രവും.

DONT MISS
Top