ദിപ കര്‍മാക്കറിനും ജിത്തു റായ്ക്കും ഖേല്‍രത്‌ന; ലളിത ബാബര്‍ക്കും ശിവ് ഥാപ്പയ്ക്കും അര്‍ജുന: മലയാളികള്‍ക്ക് പുരസ്‌കാരമില്ല

khel-ratna

ദില്ലി: രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരവും അര്‍ജുന അവാര്‍ഡും പ്രഖ്യാപിച്ചു. ഷൂട്ടിംഗ് താരം ജിത്തു റായിയും ദിപ കര്‍മാക്കറും ഖേല്‍രത്‌നയ്ക്ക് അര്‍ഹരായി. സ്റ്റിപ്പിള്‍ ചേസ് താരം ലളിത ബാബര്‍, ഹോക്കി താരം വിആര്‍ രഘുനാഥ്, ബോക്‌സിംഗ് താരം ശിവ് ഥാപ്പ, ഷൂട്ടിംഗ് താരം അപൂര്‍വ്വി ചന്ദേല എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരവും ലഭിച്ചു.

പുരസ്‌കാരത്തിന് സാധ്യത കല്‍പിച്ചിരുന്ന മലയാളി താരങ്ങളായ അത്‌ലറ്റ് ടിന്റു ലൂക്കയ്ക്കും, സ്‌ക്വാഷ് താരം ദിപിക പള്ളിക്കലിനും പുരസ്‌കാരം ലഭിച്ചില്ല.

രജത് ചൗഹാന്‍ (അമ്പെയ്ത്ത്), അജങ്ക്യ രഹാനെ (ക്രിക്കറ്റ്), സൗരവ് കോത്താരി (ബില്യാര്‍ഡ്‌സ്) എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം ലഭിച്ചു.

നേരത്തെ വിരാട് കോഹ്‌ലി, പി.വി.സിന്ധു എന്നിവരുടെ പേരുകളും ഖേല്‍രത്‌ന പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദിപയ്ക്ക് ഖേല്‍രത്‌ന നല്‍കാന്‍ പുരസ്‌കാര നിര്‍ണയ സമിതി തീരുമാനിയ്ക്കുകയായിരുന്നു. പുരസ്‌കാര നിര്‍ണയ സമിതിയുടെ തീരുമാനം കേന്ദ്ര കായിക മന്ത്രാലയത്തിനു സമര്‍പ്പിക്കും. ഒളിമ്പിക്‌സിനു ശേഷമായിരിക്കും കായികമന്ത്രാലയം ഔദ്യോഗികമായി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുകയെന്നാണ് സൂചന.

DONT MISS
Top