ഓഗസ്റ്റ് 15, ഇന്ത്യന്‍ ഇന്റര്‍നെറ്റിനും അന്ന് ജന്മദിനം

internet

ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ഇന്ത്യ സ്വതന്ത്രമായിട്ട് 69 വര്‍ഷം തികഞ്ഞു. ഇന്ത്യന്‍ ജനതയുടെ ജീവിതത്തിന് വിപ്ലവം കുറിച്ച ഓഗസ്റ്റ് 15 മറ്റൊരു വന്‍മാറ്റത്തിന് കൂടി സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിവുണ്ടാകില്ല. ഇപ്പോള്‍ ഈ ലേഖനം വായിക്കാന്‍ പോലും ഇടയാക്കുന്ന ഇന്റര്‍നെറ്റ് ഇന്ത്യയില്‍ ആരംഭിച്ച കാര്യമാണ് പറയുന്നത്.

20 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1995 ഓഗസ്റ്റ് 15നാണ് ഇന്ത്യയില്‍ വിഎസ്എന്‍എല്‍ എന്ന പേരില്‍ ഇന്റര്‍നെറ്റ് സംവിധാനം ആരംഭിച്ചത്. വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരാണ് വിഎസ്എന്‍എല്‍ എന്നത്. വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി ചിലയിടങ്ങളില്‍ അതിന് മുന്‍പ് ചില സംവിധാനങ്ങളുണ്ടായിരുന്നെങ്കിലും, വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി ഇന്റര്‍നെറ്റ് ആരംഭിച്ചത് അന്നാണ്. ബോംബെ, ദില്ലി, കല്‍ക്കത്ത, ചെന്നൈ എന്നീ നാല് നഗരങ്ങളില്‍ അന്ന് ആരംഭിച്ച ഇന്റര്‍നെറ്റിന്റെ സ്പീഡ് 9.8 കെബിപിഎസ് മാത്രമായിരുന്നു.

ഇനി അന്നത്തെ ഇന്റര്‍നെറ്റിന്റെ ചാര്‍ജ് എത്രയാണെന്ന് നോക്കാം. അന്ന് 250 മണിക്കൂറിന് 25000 രൂപ എന്ന നിലയിലാണ് തുക ഈടാക്കിയിരുന്നത്. നിരവധി യന്ത്ര-ശൃംഘലാ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും ആറ് മാസം കൊണ്ട് 10000ലധികം ഉപഭോക്താക്കളാണ് വിഎസ്എന്‍എല്‍ ഇന്റര്‍നെറ്റിനുണ്ടായത്. 20 വര്‍ഷത്തിന് ശേഷം, ട്രായിയുടെ കണക്കനുസരിച്ച് ഇന്ന് 30 കോടിയിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. ഇതിന് പുറമെ, വേഗം 9.8 കെബിപിഎസില്‍ നിന്ന് നൂറ് എംബിയോളം വര്‍ദ്ധിക്കുകയും ചെയ്തു.

DONT MISS
Top