സ്വാതന്ത്ര്യദിനത്തില്‍ ഓര്‍മ്മിക്കാന്‍ ദേശീയത ഉണര്‍ത്തുന്ന ചില ബോളിവുഡ് ചിത്രങ്ങള്‍

film
ബോളിവുഡ് സിനിമകളെല്ലാം പൈങ്കിളി പ്രമേയങ്ങള്‍ മാത്രമാണ് ആവര്‍ത്തിക്കുന്നത് എന്ന പരാതി പരക്കെ ഉയരാറുണ്ട്. എങ്കിലും സിനിമകളില്‍ മിക്കപ്പോഴും പാലിച്ചു പോകുന്ന ക്ലീഷേകളില്‍ നിന്നും വ്യത്യസ്തമായി ചരിത്രത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങങ്ങളും ഇന്ത്യന്‍ ബോളിവുഡ് സിനിമാലോകത്തിന് അവകാശപ്പെടാനുണ്ട്. കച്ചവട സിനിമകള്‍ക്കിപ്പുറം നല്ല സിനിമകള്‍ വാഗ്ദാനം ചെയ്യാനും ഇടവേളകളില്‍ ബോളിവുഡ് മറന്നിരുന്നില്ല.യഥാസ്ഥിതിക ജീവിത മൂല്യങ്ങളുമായി സാമ്യത പുലര്‍ത്തുന്ന ഇത്തരം ചിത്രങ്ങള്‍ സ്വാതന്ത്ര്യ സ്മരണയില്‍ കാണുമ്പോള്‍ പുതിയ അനുഭവമാണ് പകരുക. അത്തരം ചിത്രങ്ങളിലേക്കൊരു തിരനോട്ടം
rang
രംഗ് ദേ ബസന്തി

കോയീ ഭീ ദേശ് പെര്‍ഫക്ട് നഹീ ഹോതാ ഉസ്സെ പെര്‍ഫെക്ട് ബനാനാ പഡ്താ ഹേ ( ഒരു രാജ്യവും പെര്‍ഫക്ട് അല്ല, അവയെ നമ്മള്‍ പെര്‍ഫക്ടാക്കുകയാണ് വേണ്ടത്)- ആര്‍. മാധവന്‍ പറയുന്ന ഈ വാക്കുകളില്‍ തന്നെ രംഗ് ദേ ബസന്തിയുടെ സത്തയടങ്ങിയിട്ടുണ്ട്. ഒരു പതിറ്റാണ്ട് മുമ്പാണ് രംഗ് ദേ ബസന്തിയെ രാകെയ്ഷ് ഓംപ്രകാശ് മെഹ്‌റ നമ്മുക്ക് സമ്മാനിച്ചത്. പത്ത് വര്‍ഷത്തിനിപ്പുറവും സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍, ഇപ്പോഴും സിനിമയുടെ പ്രസക്തിയെ വര്‍ദ്ധിപ്പിക്കുന്നു. ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ജ്വരമായി മാറി രംഗ് ദേ ബസന്തി, രാജ്യത്തിന്റെ നിയന്ത്രണം യുവാക്കളിലാണ് എന്ന് ഉദ്‌ഘോഷിക്കുന്നു. കച്ചവട സിനിമയെന്നോ, കലാമൂല്യമുള്ള സിനിമ എന്നോ വിശേഷിപ്പിക്കാന്‍ സാധിക്കാത്ത രംഗ് ദേ ബസന്തി പക്ഷെ, എല്ലാ വിഭാഗം പ്രേക്ഷകരെയും സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്. ആമിര്‍ ഖാന്റെ മാസ്റ്റര്‍ ക്ലാസ് സിനിമകളില്‍ ഒന്നായി രംഗ് ദേ ബസന്തിയെ ഇപ്പോഴും പരിഗണിക്കുന്നുണ്ട്.

the-legend-of-bhagat-singh

ലെജന്റ് ഓഫ് ഭഗത് സിംഗ്‌

ഇന്നത്തെ യുവാക്കളെയും രാഷ്ട്രീയക്കാരെയും രാജ്യത്തിന്റെ ഉന്നതി ആഗ്രഹിക്കുന്നവരെയും സ്വാധീനിക്കുമെന്ന് ഉറപ്പുള്ള ചിത്രങ്ങളുടെ നിരയിലാണ് ലെജന്റ് ഓഫ് ഭഗത് സിംഗിന്റെ സ്ഥാനം. ഭഗത് സിംഗിന്റെ  ജീവിതം പശ്ചാത്തലമാക്കി പല സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും, സ്വാതന്ത്ര്യ സമരസേനാനികള്‍ നേരിട്ട നഷ്ടങ്ങളുടെയും, ത്യാഗങ്ങളുടെയും നേര്‍രൂപം നല്‍കുന്ന ഈ സിനിമ എന്നും മുന്നിട്ടാണ് നില്‍ക്കുന്നത്. ബ്രിട്ടീഷ് കോളോണിയല്‍ ഭരണത്തില്‍ നിന്നും ‘ ആസാദി ‘ നേടാന്‍ ജീവിതം കൈവെടിഞ്ഞ ഭഗത് സിങ്ങിനെ അവതരിപ്പിച്ചത് അജയ് ദേവ്ഗണാണ്. മികച്ച അഭിനയത്തിനുള്ള ദേശീയ അവാര്‍ഡ് നേടാനും അജയ് ദേവ്ഗണിന് ഈ സിനിമയിലൂടെ സാധിച്ചു.

13jun_FM10-Swades01

സ്വദേശ്‌

ഷാരൂഖ് ഖാന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ നിരയിലാണ് സ്വദേശിന്റെ സ്ഥാനം. മോഹന്‍ ഭാര്‍ഗവ എന്ന നാസയുടെ പ്രോജക്ട് മാനേജരായ ഷാരൂഖ് ഖാന്റെ കഥാപാത്രം, വളര്‍ത്തമ്മയായ കാവേരിയമ്മയെ കാണാന്‍ ഉത്തര്‍പ്രദേശിലെ ഗ്രാമമായ ചരണ്‍പുരിലേക്ക് ചെല്ലുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. വൈദ്യുതിയ്ക്കായി ചരണ്‍പുരിലെ ജനങ്ങളെ ഹൈഡ്രോ ഇല്കട്രോളിക് പവര്‍ ജനറേറ്റര്‍ സൃഷ്ടിക്കാന്‍ മോഹന്‍ ഭാര്‍ഗവ പിന്തുണ നല്‍കുന്നതിലൂടെ മുന്നോട്ട് നീങ്ങുന്ന കഥ, അവിടെ നില കൊള്ളുന്ന ജാതി വ്യവസ്തയും ദാരിദ്ര്യവും തൊഴിലില്ലായ്മയുമെല്ലാം പ്രതിപാദിക്കുന്നു.

chakde

ചക് ദേ ഇന്ത്യ

കാലങ്ങളായി സ്ത്രീകഥാപാത്രങ്ങള്‍ക്കിടയില്‍ ‘ രാജായും, ‘ രാഹുലായും’  വിലസിയിരുന്ന ഷാരൂഖ് ഖാന്‍ ചക് ദേ ഇന്ത്യയില്‍ ദൃഢനിശ്ചയമുള്ള ‘കബീര്‍ഖാന്‍ ആയി പ്രേക്ഷകര്‍ക്ക് മുന്നില്‍ വരുന്നു. ഇന്ത്യന്‍ ഹോക്കി ടീമിലുണ്ടായിരുന്ന കബീര്‍ഖാന്‍ തോല്‍വി വഴങ്ങിയിട്ടും പാക് നായകനുമായി ഹസ്തദാനം നടത്തിയതിനാല്‍ രാജ്യദ്രേഹിയായി ചിത്രീകരിക്കപ്പെട്ട കഥാപാത്രമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വനിത ഹോക്കി ടീമിന്റെ കോച്ചായി വരുന്ന കബീര്‍ ഖാന്റെ യാത്രയാണ് ചക് ദേ ഇന്ത്യ പ്രതിപാദിക്കുന്നത്.

lagaan

ലഗാന്‍
പ്രായഭേദമന്യേ, പ്രേക്ഷകര്‍ സ്വീകരിക്കുന്ന അപൂര്‍വ്വം ചില സിനിമകളില്‍ ഒന്നാണ് 15 വര്‍ഷം മുമ്പ് അഷുതോഷ് ഗൗരികര്‍ നിര്‍മ്മിച്ച ലഗാന്‍. ക്യാപ്റ്റന്‍ റസ്സലിന്റെ ക്രിക്കറ്റ് ടീമിനെ, ആമിര്‍ നയിക്കുന്ന സംഘം കീഴടക്കുമ്പോള്‍ ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളാണ് ലഗാനിലൂടെ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. ബോളിവുഡും ക്രിക്കറ്റും ഒരുമിക്കുന്ന ലഗാന്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തിലേക്ക് ഒരു പുതിയ അധ്യായമാണ് കൂട്ടിച്ചേര്‍ത്തത്. 2002ല്‍ ഓസ്‌കാറിലേക്കുള്ള ഇന്ത്യയ്ക്കുള്ള ഔദ്യോഗിക ക്ഷണം കൂടിയായിരുന്നു ലഗാന്‍.

സിനിമകളുടെ നിര ഇവിടെ അവസാനിക്കുന്നതല്ല. ബോര്‍ഡറും, മദര്‍ ഇന്ത്യയും, ഷഹീദും, ലക്ഷ്യയും, ബോസുമൊക്കെയുള്ള നീണ്ട നിരയാണ് ഗണത്തിലുള്ളത്.

film
DONT MISS
Top