ഓഗസ്ത് 15; സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മധുരം നുണഞ്ഞ് പഞ്ചരാഷ്ട്രങ്ങള്‍

independance

Representational Image

അടിമത്തത്തിന്റെ ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചെറിഞ്ഞ് നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിന് 69 ആണ്ടുകള്‍ പിന്നിടുന്നു. നാലു നൂറ്റാണ്ടിലധികം നീണ്ടു നിന്നു വൈദേശികാധിപത്യത്തില്‍ നിന്നും ഇന്ത്യന്‍ വിപ്ലവ നായകന്മാര്‍ ജീവനും ജീവിതവും നല്‍കി വാങ്ങിയെടുത്ത സ്വാതന്ത്ര്യത്തിന്റെ സമര ചരിത്രമാണ് ഓരോ ഓഗസ്ത് 15-ഉം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. സ്വതന്ത്ര്യത്തിന്റെ ഒരു പൊന്‍പുലരി കൂടി പിറക്കവെ വിപ്ലവം നല്‍കി സ്വാതന്ത്ര്യം നേടിത്തന്ന സമര നായകന്മാരുടെ നിലയ്ക്കാത്ത നിര തന്നെയാണ് നമുക്കു മുന്നിലുള്ളത്.

സമരകാഹളങ്ങുടെ വിജയഭേരി മുഴങ്ങി നില്‍ക്കുന്ന അര്‍ധരാത്രിയില്‍ നാം നുണഞ്ഞ മധുരത്തിനൊപ്പം സ്വതന്ത്രമായ നാല് രാഷ്ട്രങ്ങള്‍ കൂടിയാണ് ലോകത്തുള്ളത്.ഇന്ത്യ, കൊറിയ, കോംഗോ, ബഹ്‌റിന്‍, ലിക്റ്റന്‍സ്‌റ്റൈന്‍ എന്നിവയാണ് ഓഗസ്ത് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന പഞ്ച രാഷ്ട്രങ്ങള്‍.

റിപ്പബ്ലിക് ഓഫ് കോംഗോ

മധ്യ ആഫ്രിക്കയിലെ ഒരു രാജ്യമായ റിപ്പബ്ലിക് ഓഫ് കോംഗോ അഥവാ കോംഗോ റിപ്പബ്ലിക് 1960-ലാണ് സ്വതന്ത്രമായത്. ഫ്രാന്‍സ് അധീനതയിലായിരുന്ന റിപ്പബ്ലിക് ഓഫ് കോംഗോ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടൊപ്പം തന്നെയാണ് ദേശീയ ദിനം ആഘോഷിക്കുന്നതും. ഫ്രഞ്ച് അധീനതയിലുള്ള കാലത്ത് മിഡില്‍ കോംഗോ എന്നറിയപ്പെട്ടിരുന്ന രാജ്യം സ്വാതന്ത്യത്തിനു ശേഷം കോംഗോ റിപ്പബ്ലിക്ക് എന്നറിയപ്പെട്ടു തുടങ്ങി.കോംഗോയുടെ മിലിട്ടറി പ്രസിഡന്റായിരുന്ന മരിയേന്‍ ന്‍ഗൈ്വൗബിയായിരുന്നു കോംഗോ റിപ്പബ്ലിക് എന്ന പേര് നിര്‍ദ്ദേശിച്ചത്.

congo

സ്വാതന്ത്ര്യത്തിനു ശേഷമുള്ള 1970 മുതല്‍ 91 വരെയുള്ള കാല്‍നൂറ്റാണ്ടോളം കാലം മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങള്‍ പിന്തുടര്‍ന്ന കോംഗോ 92 കള്‍ക്കു ശേഷം മാര്‍ക്‌സിസം ഉ7ക്ഷേിച്ച് ജനാധിപത്യ സംവിധാനത്തിലേക്കെത്തി. 1992-ല്‍ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിലൂടെ ജനാധിപത്യ സര്‍ക്കാര്‍ സംവിധാനം നിലവില്‍ വന്നു. തുടര്‍ന്ന് കോംഗോ ആഭ്യന്തര യുദ്ധത്തിനു ശേഷം 1997-ല്‍ മാര്‍കിസിസ്റ്റ് ഭരണാധികാരിയായ ഡെനിസ് സാസൂ ന്‍ഗ്വെസ്സെ അധികാരത്തിലെത്തി. 26 വര്‍ഷമാണ് സാസൂ ന്‍ഗ്വസ്സെ കോംഗോയുടെ രാഷ്ട്രത്തലവനായി അധികാരത്തിലിരുന്നത്.

ദക്ഷിണ കൊറിയ

1910 മുതല്‍ മൂന്നു പതിറ്റാണ്ടിലേറെക്കാലം നീണ്ടു നിന്ന ജാപ്പനീസ് ആധിപത്യത്തില്‍ നിന്നും സ്വാതന്ത്ര്യമേറ്റു വാങ്ങിയ കൊറിയ സ്വാതന്ത്ര്യത്തിന്റെ പൊന്‍വെട്ടത്തില്‍ കുളിച്ചു തുടങ്ങിയിട്ട് ഏഴ് പതിറ്റാണ്ടും കടന്നിരിക്കുന്നു. രണ്ടാം മഹായുദ്ധത്തിനു ശേഷം ദക്ഷിണ കൊറിയ, ഉത്തരകൊറിയ എന്നിങ്ങനെ വിഭജിക്കപ്പെട്ട രാജ്യങ്ങള്‍ 1948-ന് ശേഷം ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ (ഉത്തരകൊറിയ) റിപ്പബ്ലിക് ഓഫ് കൊറിയ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്.

ഓഗസ്റ്റ് 15-നാണ് ദക്ഷിണ കൊറിയ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. റീഹ് സിംഗ്മാനായിരുന്നു ദക്ഷിണ കൊറിയയുടെ ആദ്യത്തെ പ്രസിഡന്റ്.

ബഹ്‌റൈന്‍

ബഹ്‌റൈന്‍ രാജാവ് ഷെയ്ഖ് ഹമദ് ബിന്‍ ഇസ ഖലീഫ

ബഹ്‌റൈന്‍ രാജാവ് ഷെയ്ഖ് ഹമദ് ബിന്‍ ഇസ ഖലീഫ

ദിലുമന്‍ സംസ്‌കാരത്തിന്റെ അവശേഷിപ്പുകളുള്ള അറബി രാഷ്ട്രമാണ് ബഹ്‌റൈന്‍. 1971ലാണ് ബഹ്‌റിന്‍ സ്വതന്ത്ര രാഷ്ട്രമായി മാറിയത്.അറേബ്യന്‍ പ്രദേശങ്ങള്‍ക്ക് ലോകരാഷ്ട്രവുമായുള്ള വ്യാപാര ബന്ധത്തില്‍ പ്രധാനിയായിരുന്നു ബഹ്‌റിന്റെ ഭരണം കാലാനുസൃതമായി കൈമാറപ്പെട്ടുക്കൊണ്ടിരുന്നു. ബിസി ആറു മുതല്‍ മൂന്നു വരെയുള്ള നൂറ്റാണ്ടുകളില്‍ ഈ രാജ്യം ഇറാനിലെ ഹഖാമനിഷിയാന്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ബിസി മൂന്നാം നൂറ്റാണ്ടു മുതല്‍ എ.ഡി. ഏഴാം നൂറ്റാണ്ടിലെ ഇസ്ലാമിന്റെ പ്രവേശനം വരെ ഇറാനിലെ പാര്‍ഥിയ, സസാനിഡ് എന്നീ രണ്ട് സാമ്രാജ്യങ്ങള്‍ക്കായിരുന്നു ബഹ്‌റിന്റെ അധികാരം. തുടര്‍ന്ന് സസാനിഡ്, കാര്‍മാതിയന്‍, ഖലീഫ എന്നിങ്ങനെയുള്ള വിഭാഗങ്ങള്‍ ബഹ്‌റിന്റെ ഭരണം പിടിച്ചെടുത്തു. 1820കള്‍ മുതല്‍ ഖലീഫയ്ക്ക് ബ്രീട്ടീഷുമായുള്ള ഉടമ്പടിയില്‍ നിന്നും പിന്മാറിയാണ് ബഹ്‌റിന്‍ സ്വതന്ത്ര പ്രഖ്യാപനം നടത്തിയത്.

ലിക്റ്റന്‍സ്‌റ്റൈന്‍

lzhnntn

ഹാന്‍സ് ആദം രണ്ടാമന്‍

വിശുദ്ധ റോമ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന ഭാഗമാണ് ലിക്റ്റന്‍സ്‌റ്റൈന്‍. ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ ലിക്റ്റന്‍സ്‌റ്റൈന്‍ന്റെ ഔദ്യോഗിക നാമം പ്രിന്‍സിപ്പല്‍ ഓഫ് ലിക്റ്റന്‍സ്‌റ്റൈന്‍ എന്നാണ്.

ജര്‍മ്മന്‍ ഭരണത്തില്‍ നിന്നും 1866കളിലാണ് ലിക്റ്റന്‍സ്‌റ്റൈന്‍ സ്വതന്ത്രമായത്. രാജ്യത്തെ ജനങ്ങള്‍ക്ക് ലിക്റ്റന്‍സ്‌റ്റൈന്‍ രാജാവുമായി സംവദിക്കാന്‍ കഴിയുന്ന ഏക ദിനമാണ് ഓഗസ്ത് 15 ദേശീയ ദിനം. ഹാന്‍സ് ആദം രണ്ടാമനാണ് നിലവിലെ രാജകുമാരന്‍. അഡ്രിയാന്‍ ഹേസ്ളര്‍ ആണ് പ്രധാനമന്ത്രി

DONT MISS
Top